കോവിഡ് രോഗികൾ രണ്ടുനേരം ചൂടുവെള്ളം കവിൾകൊള്ളണം, ആവി പിടിക്കണം: പുതിയ മാർഗരേഖയിൽ ആരോഗ്യമന്ത്രാലയം

വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന കോവിഡ് രോഗികൾക്കുള്ള പുതിയ ചികിത്സാ മാർഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ദിവസം രണ്ടു നേരം ചൂടുവെള്ളം കവിൾകൊള്ളുകയും ആവി പിടിക്കുകയും ചെയ്യണമെന്ന് മാർഗരേഖയിൽ പറയുന്നു.

പനി, മൂക്കൊലിപ്പ്, കഫക്കെട്ട് തുടങ്ങിയവയുള്ളവർ ഡോക്ടറുടെ സഹായം നിർബന്ധമായും തേടണം. പനിയുള്ളവർക്ക് ദിവസം നാലു നേരം പാരസിറ്റാമോൾ കഴിക്കാം. പരമാവധി ഡോസ് 650 എം.ജിയായിരിക്കണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നത്.

Covid patients should take hot water twice a day and inhale steam: Health Ministry

Leave a Reply

Your email address will not be published. Required fields are marked *