ബി സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം

ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം.  സ​ന്ധ്യ​ക്ക് ഡി​ജി​പി റാ​ങ്ക് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി അ​നി​ല്‍​കാ​ന്ത് സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. 

ഋഷിരാജ് സിങ് വിരമിച്ച ഒഴിവിൽ ആണ് ബി.സന്ധ്യക്ക് ഡിജിപി പദവി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്‌. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് സന്ധ്യ.

സംസ്ഥാന പോലീസിൽ ഡിജിപി പദവിയിലെത്തുന്ന  രണ്ടാമത്തെ വനിതയാണ് ബി.സന്ധ്യ. ആർ.ശ്രീലേഖയാണ്  സംസ്ഥാന പോലീസിലെ ആദ്യ വനിത ഡിജിപി.

സംസ്ഥാനത്തിന് 4 ഡിജിപി കേഡർ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. അനിൽ കാന്ത്, ടോമിൻ തച്ചങ്കരി, സുധേഷ് കുമാർ എന്നിവർക്കാണ്  സന്ധ്യയെ കൂടാതെ ഡിജിപി റാങ്കുള്ളത്. കോട്ടയം പാലാ സ്വദേശിനിയാണ് സന്ധ്യ.

Leave a Reply

Your email address will not be published. Required fields are marked *