രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

കോവിഡ് മഹാമാരിക്കിടെ രാജ്യത്തെ ജനങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിച്ച്‌ ഇന്ധന വില വര്‍ധനവ് എണ്ണക്കമമ്പിനികള്‍ തുടരുന്നു. നേരത്തെ നാല് ദിവസം തുടര്‍ച്ചയായി എണ്ണ വില വര്‍ധിപ്പിച്ച എണ്ണക്കമ്പിനികള്‍ രണ്ട് ദിവസത്തെ അവധിക്ക് ശേഷം വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത് . തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 93.73 രൂപയും ഡീസലിന് 86.48 ഇന്നത്തെ വില.

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവിന് താത്കാലിക അറുതിയുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്. ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *