‘സ്വന്തം വിസർജ്യത്തിന് മേൽ രണ്ട് ദിവസത്തോളം ; മൂന്ന് പേരാണ് കൺമുന്നിൽ മരിച്ചു വീണത്’; ഡൽഹിയിലെ നടുക്കുന്ന കോവിഡ് അനുഭവം പങ്കുവച്ച് യുവാവ്

ഡൽഹിയിലെ നടുക്കുന്ന കോവിഡ് അനുഭവം പങ്കുവച്ച് യുവാവ്. എളമരം കരീം എംപിയുടെ പേഴ്സണൽ സ്റ്റാഫായ രാഹുൽ ചൂരലാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കൊവിഡ് ബാധിച്ചു ഡൽഹിയിൽ അഡ്മിറ്റ് ആയ ദിവസങ്ങളിൽ അനുഭവിക്കേണ്ടിവന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും ഉള്ള് കാളുമെന്നാണ് രാഹുൽ പറയുന്നത്.

കോവിഡ് ബാധിച്ച് ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന സമയത്ത് മൂന്ന് പേരാണ് കൺമുന്നിൽ മരിച്ചു വീണതെന്ന് രാഹുൽ പറയുന്നു. വേണ്ടത്ര ചികിത്സയോ ശ്രദ്ധയോ കിട്ടാതെയായിരുന്നു ആ മരണങ്ങൾ.
കൃത്യമായി ജോലി ചെയ്യാൻ താത്്പര്യമില്ലാത്ത ആരോഗ്യപ്രവർത്തകർ കാരണം മലമൂത്ര വിസർജനം പോലും ശരിയായി നടത്താൻ പറ്റാതെ ഒരു സമയത്ത് സ്വന്തം വിസർജ്യത്തിനുമേൽ രണ്ടു ദിവസത്തോളം കഴിയേണ്ടിവന്നു. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു കേരളത്തിൽ എത്തിയതുകൊണ്ടുമാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. തന്റെ അനുഭവം രണ്ട് ആരോഗ്യ സംസ്‌കാരങ്ങളുടെയും സർക്കാർ മേഖലയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ കാര്യക്ഷമതയുടെയും ആരോഗ്യ പ്രവർത്തകരുടെ പരിചരണത്തിലെയും പെരുമാറ്റത്തിലെയും വ്യത്യാസത്തിന്റെയും നേർ സാക്ഷ്യമാണ്. കൊവിഡ് തനിക്കും ഉറ്റവർക്കും ഉണ്ടാക്കിയ പൊല്ലാപ്പുകൾ വീണ്ടും ഓർക്കുമ്പോൾ അതിലെ ഡൽഹി എപ്പിസോഡ് ഭീതിയുളവാക്കുന്ന ഒന്നായി മനസിൽ തങ്ങിനിൽക്കുന്നുവെന്ന് രാഹുൽ കുറിച്ചു.

ഏപ്രിൽ 16ന് രാത്രി മുതലാണ് കൊറോണ വൈറസ് തന്റെ ശരീരത്തിലും കടന്നുകൂടിയതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് രാഹുൽ പറയുന്നു. ഡൽഹിയിലെ അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനുമെല്ലാം ഒന്നുരണ്ടു ദിവസം മുന്നേ പനിയും തൊണ്ടവേദനയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. എല്ലാ ദിവസവും ഒന്നിച്ചുണ്ടാകുന്നവരിൽ തനിക്ക് മാത്രമാണ് അത്തരം പ്രശ്നങ്ങൾ ഒന്നും അതുവരെ ഇല്ലാതിരുന്നത്. എന്നാൽ 16ന് രാത്രി മുതൽ കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞു. ശരീരമാസകലം വേദനയും വിറയലും. തലവേദന കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല. കയ്യിലുണ്ടായിരുന്ന ഗുളിക കഴിച്ചെങ്കിലും പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ല. അങ്ങനെ താനും വീണു. പ്രതീക്ഷിച്ചപോലെ ചില്ലറക്കാരനായിരുന്നില്ല ഉള്ളിൽ കയറിയ വൈറസ് എന്ന് പതിയെ മനസിലായി. 18ന് കൊവിഡ് ടെസ്റ്റ് ചെയ്തു. വീട്ടിൽ വന്ന് സാമ്പിൾ എടുത്ത ലാബുകാരൻ റിസൾട്ട് വരാൻ രണ്ട് ദിവസം എടുക്കും എന്ന് അറിയിച്ചു. പിന്നീടുള്ള ദിവസങ്ങൾ അതികഠിനമായിരുന്നുവെന്ന് രാഹുൽ പറയുന്നു.

ഓർക്കുമ്പോൾ പേടിപ്പെടുത്തുന്ന ഡൽഹിയിലെ ആശുപത്രി ദിനങ്ങൾ.
——–

മൂന്നുപേർ കണ്മുന്നിൽ വച്ചു വേണ്ടത്ര ചികിത്സയോ…

Posted by Rahul Chooral on Saturday, May 8, 2021

Leave a Reply

Your email address will not be published. Required fields are marked *