ലോകത്തെ സ്വാധീനിച്ച 100 വനിത നേത്രരോഗ വിദഗ്ധരുടെ പട്ടികയിൽ ഇടംപിടിച്ച ഏക മലയാളി ; കണ്ണൂർ സ്വദേശിനി ഡോ. പി.എം. ഫൈറൂസ്

ലോകത്തെ സ്വാധീനിച്ച 100 വനിത നേത്രരോഗ വിദഗ്ധരുടെ പട്ടികയിൽ ഇടംപിടിച്ച ഏക മലയാളിയെന്ന ബഹുമതി നേടിയിരിക്കുകയാണ് കണ്ണൂർ സ്വദേശിനിയായ ഡോ. പി.എം. ഫൈറൂസ് ‘ദി ഒഫ്താൽമോളജിസ്റ്റ്’എന്ന അമേരിക്കൻ മാസിക പവർ ലിസ്‌റ്റെന്ന പേരിൽ പുറത്തിറക്കിയ പട്ടികയിലാണ് കണ്ണൂർ സ്വദേശിനിയായ ഡോ. പി എം ഫൈറൂസ് ഇടം നേടിയത്.

അമേരിക്കയിൽനിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണമാണ് ഈ മാഗസിൻ. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധ പാനലാണ് അന്തിമ പട്ടികയുണ്ടാക്കുന്നത്. ഈ വർഷം ആദ്യമായാണ് മാഗസിൻ വനിതകളെ മാത്രം ഉൾപ്പെടുത്തി ലിസ്റ്റ് പുറത്തിറക്കിയത്.

കണ്ണിലെ അർബുദത്തെക്കുറിച്ച് നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും മുൻനിർത്തിയാണ് ഡോക്ടർ, പട്ടികയിൽ ഇടംനേടിയത്.

കണ്ണിൽ അർബുദം ബാധിച്ചവരുടെ ജീവൻ രക്ഷിക്കുന്നതിനോടൊപ്പം പരമാവധി കാഴ്ചയും സംരക്ഷിക്കുകയെന്ന ഗവേഷണത്തിനാണ് ബഹുമതി. കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന ‘റെറ്റിനൊ ബ്ലാസ്‌റ്റോമ’ എന്ന അർബുദത്തെക്കുറിച്ചാണ് പഠനങ്ങൾ.

ലോകത്ത് പ്രതിവർഷം 8000 മുതൽ 8500 വരെ കുട്ടികൾക്ക് ഈ അർബുദം പിടിപെടുന്നുണ്ടെന്ന് ഫൈറൂസ് ഗവേഷണത്തിൽ കണ്ടെത്തി. ഇന്ത്യയിലും ചൈനയിലും പ്രതിവർഷം 2000 കുട്ടികൾക്ക് ഈ അസുഖമുണ്ടാകുന്നു. അസുഖം ബാധിച്ചാൽ കണ്ണെടുത്തു കളയുകയെന്നത് മാത്രമായിരുന്നു നേരത്തെയുണ്ടായരുന്ന ഒരേഒരു വഴി.

എന്നാൽ പുതിയ ചികിത്സാ സംവിധാനമുപയോഗിച്ച്, രോഗിയുടെ ജീവനും കണ്ണും ഒപ്പം കാഴ്ചയും ഒരുപോലെ സംരക്ഷിക്കാൻ സാധിക്കുമെന്ന ഫൈറൂസിന്റെ ആശയത്തിനാണ് ലോകോത്തര അഗീകാരം ലഭിച്ചത്.

ആറുവർഷമായി ബംഗളൂരുവിലെ ഹോറസ് സ്പെഷാലിറ്റി ഐ കെയർ ഡയറക്ടറായി പ്രവർത്തിക്കുകയാണ് ഡോ. പി എം ഫൈറൂസ്.

Malayalee doctor PM Fairoos has been included in the power list of ‘The Ophthalmologist’ magazine

Leave a Reply

Your email address will not be published. Required fields are marked *