നടൻ വിജിലേഷ് വിവാഹിതനായി

നടൻ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

മുൻപ് തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്ത് എത്തി. മാസങ്ങൾക്ക് മുൻപ് വിവാഹ നിശ്ചയം നടന്നു. സേവ് ദി ഡേറ്റ് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ഗപ്പി, അലമാര, ചിപ്പി, വിമാനം, വരത്തൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. വരത്തൻ എന്ന ചിത്രത്തിലെ വേഷം വിജിലേഷിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയിരുന്നു.

Actor Vigilesh got married

Leave a Reply

Your email address will not be published. Required fields are marked *