വിമാനത്തിന്റെ വലിപ്പത്തിലുള്ള ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ബുധനാഴ്ച കടന്നു പോകും

ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ബുധനാഴ്ച ഒരു ഛിന്നഗ്രഹം കടന്നുപോകാന്‍ സാധ്യതയെന്ന് നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രം. 2020 ആര്‍കെ2 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 2,380,000 മൈല്‍ അകലെയായിരിക്കും ഭ്രമണപഥത്തിലൂടെ കടന്നുപോകുക. ഛിന്ന ഗ്രഹത്തിന്റെ സഞ്ചാര പഥം ഭൂമിയെ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് നാസ വ്യക്തമാക്കി.

118 265 അടി വലിപ്പമുള്ളതായി കണക്കാക്കപ്പെടുന്ന ഗ്രഹം 6.68 കിലോമീറ്റര്‍/ സെക്കന്‍ഡ് വേഗതയിലാണ് നിലവില്‍ നീങ്ങുന്നത്. ഭൂമിയുടെ സഞ്ചാര പഥത്തില്‍ നിന്ന് ഏറെ അകലെ നീങ്ങുന്നതിനാല്‍ സൂക്ഷമാകാശ നിരീക്ഷകര്‍ക്ക് പേലും ഗ്രഹത്തിന്റെ സഞ്ചാരം കാണാനാവുമെന്നത് ശ്രമകരമായ കാര്യമാണ്.

ഒരു ബോയിങ്-747 വിമാനത്തിന്റെ വലിപ്പമുള്ള 2020 ആര്‍കെ2 എന്നാണ് കണക്കാക്കുന്നത്. സെപ്റ്റംബറിലാണ് ആദ്യമായി നിരീക്ഷകരുടെ ശ്രദ്ധയില്‍ ആര്‍കെ2 പെട്ടത്. ഒക്ടോബര്‍ ഏഴിന് ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥവുമായി സമ്പര്‍ക്കത്തില്‍ വരുമെന്ന് നിയര്‍-എര്‍ത് ഒബ്ജക്ട്‌സ് വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 24 ന് മറ്റൊരു ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപം കടന്നുപോയിരുന്നു. സാധാരണയായി ചൊവ്വാഗ്രഹത്തിനും വ്യാഴ ഗ്രഹത്തിനുമിടയിലാണ് ഛിന്നഗ്രഹങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ടവയാണ് ഈ ചെറിയ ഗ്രഹങ്ങളെന്ന് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

Aircraft-size asteroid to cross Earth’s orbit on Wednesday

Leave a Reply

Your email address will not be published. Required fields are marked *