വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന കോവിഡ് ബാധിതർ ശ്രദ്ധിക്കുക! ചുണ്ടിൽ നീല നിറം വന്നാൽ പെട്ടന്ന് തന്നെ ചികിത്സ തേടണം

കോവിഡ് 19 ന്റെ രണ്ടാം വരവോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മുതൽ മരണനിരക്ക് വരെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഈ ഘട്ടത്തിൽ പലരും കോവിഡ് പോസിറ്റീവായ ശേഷവും വീട്ടിൽ തന്നെയാണ് തുടരുന്നത്. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ വീട്ടിൽ തന്നെ തുടരാനാണ് സർക്കാരുകളും ആരോഗ്യവകുപ്പുമെല്ലാം നിർദ്ദേശിക്കുന്നത്. എന്നാൽ വീട്ടിൽ തന്നെ തുടരുന്ന കൊവിഡ് രോഗികൾ തങ്ങളുടെ ആരോഗ്യാവസ്ഥ ഓരോ ദിവസവും സസൂക്ഷമം നിരീക്ഷിക്കേണ്ടതുണ്ട്.

ലക്ഷണങ്ങൾ പ്രകടമാക്കാതെ രോഗം ബാധിക്കപ്പെട്ടവരാണെങ്കിൽ പോലും ഇത് നിർബന്ധമായും ചെയ്തിരിക്കണം. കാരണം ചുരുങ്ങിയ സമയം കൊണ്ടാണ് കോവിഡ് രോഗികളുടെ അവസ്ഥകളിൽ മാറ്റം വരുന്നത്.

അണുബാധയുണ്ടായ ആദ്യ ആഴ്ചയാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ഇക്കാലയളവിലാണ് വൈറസിന്റെ അളവ് കൂടുതലായിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ അസാധാരണമായ വിഷമതകൾ നേരിട്ടാൽ തീർച്ചയായും ആശുപത്രിയിലെത്തണം. കോവിഡ് രോഗികൾ കരുതേണ്ട അഞ്ച് ലക്ഷണങ്ങൾ ഇവയാണ്.

വീട്ടിൽ തന്നെ തുടരുന്നതിനിടെ ശ്വാസതടസം നേരിടുകയാണെങ്കിൽ തീർച്ചയായും അത് പ്രാധാന്യത്തിലെടുക്കണം.നടക്കാനോ കിടക്കാനോ ഒന്നും കഴിയാത്ത സാഹചര്യം വന്നേക്കാം. അതുപോലെ തന്നെ ശ്വാസം അകത്തേക്കെടുക്കാനും പുറത്തേക്ക് വിടാനും പ്രയാസം തോന്നുന്ന സന്ദർഭങ്ങളിലും ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്. കോവിഡ് രോഗിയുടെ ഓക്സിജൻ നില താഴുന്നത് ഏറെ ആശങ്കാജനകമായ അവസ്ഥയാണ്. പലപ്പോഴും രോഗി ഇത് തിരിച്ചറിയണമെന്നില്ല.

ഇതിന് വേണ്ടിയാണ് പല സംസ്ഥാനങ്ങളിലും വീട്ടിൽ കഴിയുന്ന കോവിഡ് രോഗികളോട് പൾസ് ഓക്സിമീറ്റർ കരുതാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിലൂടെ ഓക്സിജൻ റീഡിംഗ് മനസിലാക്കാൻ കഴിയും. ഓക്സിജൻ റീഡിംഗ് മനസിലാക്കാൻ കഴിയും. ഓക്സിജൻ നില പെട്ടെന്ന് വളരെയധികം താഴുന്ന സാഹചര്യമുണ്ടായാൽ നിർബന്ധമായും ആശുപത്രിയിലെത്തുക. കോവിഡ് 19 തലച്ചോറിനെയും നാഡീവ്യൂഹത്തെയുമെല്ലാം ബാധിക്കുന്നുണ്ട്. അതിനാൽ തന്നെ ഇവയുടെയെല്ലാം പ്രവർത്തനങ്ങളെയും സ്വാഭാവികമായി ബാധിക്കപ്പെടും.

സംസാരിക്കാനോ നടക്കാനോ ഉള്ള ബുദ്ധിമുട്ട്, അമിത ക്ഷീണം, എപ്പോഴും ഉറക്കം, സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും കഴിയാതെ പോകുന്ന അവസ്ഥ, കാര്യങ്ങളിൽ അവ്യക്തത തോന്നൽ എന്നിവയെല്ലാം രോഗം തലച്ചോറിനെയോ നാഡീവ്യൂഹത്തെയോ ബാധിക്കുന്നതിന്റെ ലക്ഷണമാണ്. തീർച്ചയായും അടിയന്തരമായ മെഡിക്കൽ സഹായം ഈ ഘട്ടത്തിൽ രോഗിക്ക് ലഭിക്കേണ്ടതാണ്. പൊതുവേ കോവിഡ് സാഹചര്യമല്ലെങ്കിലും ഏത് തരം നെഞ്ചുവേദനയും നിസാരമായി എടുക്കാവുന്നതല്ല.

നെഞ്ചിൽ അസ്വസ്ഥത, വേദന എന്നിവ അനുഭവപ്പെട്ടാൽ തൽക്ഷണം ആശുപത്രിയിലെത്താനുള്ള മാർഗ്ഗങ്ങൾ തേടുക. ചുണ്ടുകളിൽ നീല നിറം പടരുക, അല്ലെങ്കിൽ മുഖത്തിന്റെ ഭാഗങ്ങളിൽ നീല നിറം പടരുക എന്നീ ലക്ഷണങ്ങൾ ഓക്സിജൻ നില അപകടകരമായി താഴ്ന്നിരിക്കുന്ന എന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. ഇതിന് അടിയന്തിരമായി ചികിത്സ തേടിയില്ലെങ്കിൽ ജീവൻ വരെ അപകടത്തിലായേക്കാം.

Beware of Covid victims who can stay at home quarantine

Leave a Reply

Your email address will not be published. Required fields are marked *