സ്വർണത്തേക്കാൾ പത്തരമാറ്റ് തിളക്കമേറിയ ഭീമയുടെ പുതിയ പരസ്യം: വിഡിയോ

പരസ്യം എന്നു കേൾക്കുമ്പോൾ തന്നെ മുഖം തിരിക്കുന്നവർ പോലും ഹൃദയംകൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ഒരു പരസ്യ ചിത്രത്തെ. ഭീമ ജ്വല്ലറിയുടെ പുതിയ പരസ്യം കാഴ്ചക്കാരുടെ ഉള്ളു തൊടുന്നു. പലരുടേയും ഫേസ്ബുക്ക് പ്രൊഫൈലുകളിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലുമെല്ലാം ഇടം നേടിയ ഈ പരസ്യത്തിന് സ്വർണത്തേക്കാൾ പത്തരമാറ്റ് തിളക്കമുണ്ട്.

ആണുടലിൽ പെൺ മനസ്സുമായി ജീവിക്കുന്ന ഒരാൾ. അയാളെ ചേർത്തുനിർത്തുന്ന അച്ഛനും അമ്മയും. പിന്നെ സ്വന്തം സത്വത്തിലേക്കുള്ള മടക്കം. ആ യാത്രക്ക് കൂട്ടായി നിൽക്കുന്ന ഉറ്റവർ… ഇതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ഏറെ ഹൃദ്യമായാണ് പരസ്യചിത്രം ഒരുക്കിയിരിക്കുന്നതും. ഒരു വ്യക്തിയെ ആ വ്യക്തിയായിത്തന്നെ അംഗീകരിക്കുകയും ചേർത്തു നിർത്തുകയും വേണം എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഭീമയുടെ ഈ പരസ്യം.

ഭാരത് സിക്ക സംവിധാനം നിർവഹിച്ച പരസ്യചിത്രം തയാറാക്കിയിരിക്കുന്നത് ദില്ലിയിലെ ആനിമൽ എന്ന ഏജൻസിയാണ്. ഒരു ട്രാൻസ് വ്യക്തിയാണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നതും. നിരവധിപ്പേരാണ് ഭീമയുടെ ഈ പരസ്യചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ദൃശ്യമികവിലും ഏറ മികച്ചുനിൽക്കുന്നു ഈ പരസ്യം.

Bhima Jewellery advertisement

Leave a Reply

Your email address will not be published. Required fields are marked *