സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്- പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് കൊല്ലം ആര്യങ്കാവിലെ ഭരണി ഏജന്‍സിയെന്ന് വിവരം. എന്നാലിതുവരെ ഭാഗ്യവാനെ കണ്ടെത്താനായിട്ടില്ല. സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത് ലോറി ഡ്രൈവര്‍മാരോ ശബരിമല തീര്‍ത്ഥാടകരോ ആകാനാണ് സാധ്യത കൂടുതലെന്ന് ഏജന്‍സി ഉടമകള്‍ പറഞ്ഞു.
XG-358753 നമ്പര്‍ ലോട്ടറിക്കാണ് 12 കോടി അടിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോര്‍ഖി ഭവനില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ നറുക്കെടുത്തത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ XA 514601, XB 100541, XC 648996, XD 419889, XE 120460, XG 637604 എന്നീ നമ്പരുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം XA 410465, XB 418010, XC 390809, XD 229967, XE 308061, XG 399353 എന്നീ നമ്പരുകളിലുള്ള ടിക്കറ്റുകള്‍ക്കാണ്. 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.
Bharani Agency, Aryankavu, Kollam sold the first prize winning Christmas and New Year bumper of the state lottery; Couldn’t find the lucky one