തുടർഭരണം; എൽഡിഎഫ്‌ സർക്കാർ രണ്ടാം ദൗത്യത്തിലേക്ക്‌

മഞ്ചേശ്വരത്തും കോന്നിയിലും ഇരട്ടമത്സരത്തിനിറങ്ങിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ രണ്ടിടത്തും തോറ്റു. നേമത്ത്‌ ഒ രാജഗോപാലിന്‌ പകരം സ്ഥാനാർഥിയായ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, പി കെ കൃഷ്‌ണദാസ്‌, എം ടി രമേശ്‌, സുരേഷ്‌ ഗോപി എംപി, ഇ ശ്രീധരൻ തുടങ്ങിയവരും തോറ്റു.

നേമം പിടിക്കാനിറങ്ങിയ വടകര എംപി കെ മുരളീധരൻ മൂന്നാം സ്ഥാനത്തായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ എൽഡിഎഫ്‌ വലിയ മുന്നേറ്റം കാഴ്‌ചവച്ചു. കോട്ടയം ജില്ലയിൽ കഴിഞ്ഞ തവണത്തെക്കാൾ നിലമെച്ചപ്പെടുത്തി. എറണാകുളം, മലപ്പുറം, വയനാട്‌ ജില്ലകളിൽ മാത്രമാണ്‌ യുഡിഎഫ്‌ അൽപ്പമെങ്കിലും പിടിച്ചുനിന്നത്‌.

തലസ്ഥാന ജില്ലയിലെ 14 സീറ്റിൽ 13ഉം എൽഡിഎഫിനാണ്‌. കോൺഗ്രസ്‌ ഒരു സീറ്റിൽ ഒതുങ്ങി. മുസ്ലിംലീഗിലെ കെ എം ഷാജി വിജയിച്ച അഴീക്കോടും വി കെ ഇബ്രാഹിംകുഞ്ഞ്‌ ജയിച്ച കളമശ്ശേരിയും എൽഡിഎഫ്‌ പിടിച്ചെടുത്തു. സിപിഐ എമ്മിലെ പി രാജീവ്‌ ആണ്‌ കളമശ്ശേരിയിൽ വിജയിച്ചത്‌. ബിജെപിക്ക്‌ പുറമെ ആർഎസ്‌പി, സിഎംപി തുടങ്ങിയ കക്ഷികളും ഒരു സീറ്റിലും ജയിക്കാതെ സംപൂജ്യരായി.

Continuity; LDF government on second mission

Leave a Reply

Your email address will not be published. Required fields are marked *