കോവിഡ് വ്യാപനം; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

കോവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി പറഞ്ഞു. ആശുപത്രി ചെലവ് രോഗത്തിന്റെ തീവ്രതയേക്കാൾ ഭീകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് കണക്കുകൾ വർധിക്കുന്നത് അലട്ടുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്താതെ മികച്ച രീതിയിൽ ജനങ്ങൾക്ക് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കണമെന്ന് കോടതി അറിയിച്ചു.

കോവിഡ് ചികിത്സാ ചെലവ് കുറയ്ക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

Covid expansion; High court says situation in Kerala is critical

Leave a Reply

Your email address will not be published. Required fields are marked *