കോവിഡ്: ഇന്ന് മുതൽ ബാങ്കുകളുടെ പ്രവർത്തന സമയം പത്ത് മുതൽ രണ്ട് വരെയാക്കി

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ഏപ്രിൽ 21 മുതൽ ഈ മാസം 30 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക.

സമയക്രമത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കുന്നത്

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്നും അത്യാവശ്യം ശാഖകൾ മാത്രം തുറക്കാൻ അനുമതി വേണമെന്നും കത്തിൽ യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.

covid: From today, Changed the working hours of the banks

Leave a Reply

Your email address will not be published. Required fields are marked *