സംസ്ഥാനത്ത് 61,281 പേരാണ് കോവിഡ് ചികിത്സയിലുള്ളതെന്നും ഒരാഴ്ച മുമ്പു വരെ 65,414 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരാഴ്ച കൊണ്ട് 6.3 ശതമാനം കുറവുണ്ടായി. കോവിഡ് കുറയുന്ന പ്രവണത കണ്ടുവരുന്നത് ആശ്വാസകരമാണ്. രോഗവ്യാപനം കുറയ്ക്കുന്നതിൽ വാക്സിനേഷന് പ്രധാന പങ്കുവഹിക്കാനാകും.
വാക്സിൻ എടുക്കുന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. കേരളത്തിൽ കൊവിഡ് വൈറസിന്റെ പുതിയ ജനിതകവ്യതിയാനം വന്നിരിക്കുന്നു എന്ന വാർത്ത ആശങ്കാജനകമായ രീതിയിൽ ചില മാദ്ധ്യമങ്ങളിൽ കണ്ടു. വൈറസുകളിൽ ജനിതക വ്യതിയാനം വരുന്നത് സ്വാഭാവികമാണ്.എല്ലാ ജില്ലകളിൽ നിന്നും സാമ്ബിളുകൾ പരിശോധിക്കുന്നുണ്ട്. ജനിതക വ്യതിയാനങ്ങൾ അതിന്റെ ഭാഗമായി കണ്ടെത്തുകയും അവയുടെ സ്വഭാവത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നുണ്ട്. ജനിതക വ്യതിയാനം ഏതെങ്കിലും തരത്തിൽ അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല.
Covid is on the decline in the state; No one should worry about getting vaccinated