സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മാർക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ടു ഡോസ് കൊവിഡ് വാക്സിൻ എടുത്തവർക്കായിരിക്കും മാളുകളിൽ പ്രവേശനം.

പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. അൻപത് മുതൽ നൂറ് പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകൾക്ക് മുൻകൂർ അനുമതി വേണം. പരിശോധനയുടെ ചുമതല പൊലീസിനായിരിക്കും.

അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കൊവിഡ് പരിശോധനകൾ നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്തവരിലായിരിക്കും ആദ്യഘട്ട പരിശോധന. ഏറ്റവും കൂടുതൽ പരിശോധന നടത്തുക എറണാകുളം ജില്ലയിലായിരിക്കും.

Covid tightened controls in the state

Leave a Reply

Your email address will not be published. Required fields are marked *