യുഎഇയില്‍ ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനം

യുഎഇയില്‍ ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ വിസയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റുകളുമാകും അനുവദിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് തിങ്കളാഴ്ച അറിയിച്ചു. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് തീരുമാനം.

ഇതിനുള്ള നടപടികള്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും പൂര്‍ത്തിയാക്കുക. കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ പിസിആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിദേശികള്‍ക്ക് ജോലിക്കായി എത്താനാവുന്നത്.

ആവശ്യമെങ്കില്‍ രാജ്യത്തെത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്റീനിലും കഴിയണം. സാധുതയുള്ള താമസ വിസയുള്ളവര്‍ക്ക് ഇപ്പോള്‍ ഏത് രാജ്യത്തുനിന്നും യുഎഇയിലേക്ക് മടങ്ങിവരാം.

Decision to issue work visas in the UAE partially

Leave a Reply

Your email address will not be published. Required fields are marked *