ധനുഷിന്റെ ‘ജഗമേ തന്തിറം’ ടീസർ പുറത്തിറങ്ങി; നെറ്റ്ഫ്‌ലിക്സിലൂടെയാണ് ചിത്രം പുറത്തിറക്കുന്നത്

തമിഷ് സൂപ്പർ താരം ധനുഷ് നായകനായെത്തുന്ന ‘ജഗമേ തന്തിറ’ത്തിന്റെ ടീസർ പുറത്ത്. മാസ് ആക്ഷൻ കോമഡി ഗണത്തിൽ പെടുന്ന ചിത്രം നെറ്റ്ഫ്‌ലിക്സിലൂടെയാകും പ്രേക്ഷകിരിലേക്ക് എത്തുന്നത്. ഫെബ്രുവരി 22ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഒ.ടി.ടി റിലീസ് സ്ഥിരീകരിച്ചത്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ശശികാന്താണ് നിർമ്മിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് നിർമ്മാതാക്കൾക്ക് നിരസിക്കാൻ കഴിയാത്ത ഓഫറുമായി നെറ്റ്ഫ്‌ലിക്സ് സമീപിച്ചെന്നാണ് അറിയാൻ കഴിയുന്നത്. നെറ്റ്ഫ്‌ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനൽ വഴിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.

‘സുരുളി എത്തി’ എന്ന ക്യാപ്ഷനോടെയാണ് ടീസർ പങ്കുവക്കുന്നത്. ധനുഷിന്റെ കഥാപാത്രത്തിന്റെ പേരാണ് സുരുളി. മധുരയിൽ നിന്നും ലണ്ടണിൽ എത്തിപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയായാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷകൾ പങ്കുവച്ച് ഫെബ്രുവരി രണ്ടിന് ധനുഷ് ട്വീറ്റ് ചെയ്തിരുന്നു. അതേ സമയം ധനുഷ് നായകനാകുന്ന മറ്റൊരു ചിത്രമായ ‘കർണൻ’ തിയേറ്ററിലൂടെ തന്നെ പുറത്തിറക്കും. 2021 ഏപ്രിൽ മാസത്തിലാകും കർണന്റെ റിലീസ്. നിർമ്മാതാവായ കലൈപുലി എസ് തനു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർണനെ തിയേറ്ററിലെത്തിക്കുന്നതിൽ നിർമ്മാതാവിന് ധനുഷ് നന്ദി അറിയിച്ചിരുന്നു.

തിയേറ്ററിലൂടെ അല്ലെങ്കിലും ജഗമേ തന്തിറം ധനുഷിന്റെ മികച്ച ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഐശ്വര്യയെ കൂടാതെ പ്രിയതാരം ജോജു ജോർജും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ജെയിംസ് കോസ്മോ, കലൈയരശൻ സൗന്തരാജ, ദീപക് പ്രമേഷ്, വടിവുക്കരശൈ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.

Dhanush’s ‘Jagame Thanthiram’ teaser released; The film is released on Netflix

Leave a Reply

Your email address will not be published. Required fields are marked *