നിലവിലുളള രോഗ നിര്‍ണയ മാര്‍ഗങ്ങളെക്കാള്‍ ചിലവ് കുറഞ്ഞതും കൃത്യതയാര്‍ന്നതുമായ ഒരു കോവിഡ് നിര്‍ണയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. മറ്റൊന്നുമല്ല നായ്ക്കളെ കൊണ്ട് മണം പിടിപ്പിച്ച് കൊവിഡ് കണ്ടെത്തുന്നതാണത്. പരിശീലനം നേടിയ നായ്ക്കള്‍ ഏകദേശം കിറുകൃത്യമായി തന്നെ രോഗം കണ്ടെത്തുമെന്നാണ് പരിശീലകര്‍ അഭിപ്രായപ്പെടുന്നത്. നായ്ക്കളെ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഗവേഷകരും അഭിപ്രായപ്പെടുന്നു.
പ്രത്യേക പരിശീലനം നേടിയ നായ്ക്കളെ വിമാനത്താവളങ്ങളിലും മാര്‍ക്കറ്റുകളിലും പരിശോധിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. കൊവിഡ് രോഗ നിര്‍ണയത്തിന് നിലവിലുളള സമ്പ്രദായങ്ങളെക്കാള്‍ വളരെയധികം സാമ്പത്തിക ലാഭം നായ്ക്കളെ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ നായ്ക്കളുടെ ഈ കഴിവിനെ വേണ്ടവിധത്തില്‍ ശാസ്ത്രീയമായി വിശകലനം ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ഈ രീതി വ്യാപകമായി ഉപയോഗിക്കാനും കഴിയില്ല.
അന്താരാഷ്ട്ര തലത്തില്‍ നായ്ക്കളെ കൊവിഡ് കണ്ടെത്താന്‍ ഉപയോഗിക്കുന്നുണ്ട്. അമേരിക്ക,? യു.എ.ഇ,?ഫിന്‍ലാന്റ്,? ലെബനോന്‍ എന്നിങ്ങനെ രാജ്യങ്ങളില്‍ വിമാനയാത്രക്കാരെ അവരുടെ ശരീരഗന്ധം വഴി നായ്ക്കള്‍ കൊവിഡ് രോഗിയാണോ എന്ന് തിരിച്ചറിയും. ഇതില്‍ ലെബനോനില്‍ 1680 യാത്രക്കാരില്‍ 158 പേരെ നായ്ക്കള്‍ തിരിച്ചറിഞ്ഞു. പി.സി.ആര്‍ മെഷീന്‍ വഴി ഇവ ശരിയാണെന്ന് തെളിയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Experts say dogs are the cheapest way to diagnose Covid disease