റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ്

റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനമായ മിഗ് 21 ബൈസണാണ് ഭാവ്ന കാന്ത് പറത്തുന്നത്. ബിഹാറിലെ ബേഗുസരായ് സ്വദേശിയാണ് ഭാവ്ന കാന്ത്. 2016ലാണ് ഭാവ്ന വ്യോമസേനയുടെ ഭാഗമാവുന്നത്. രാജ്യത്തെ ആദ്യ മൂന്ന് വനിതാ ഫൈറ്റര്‍ പൈലറ്റുമാരില്‍ ഒരാള്‍ കൂടിയാണ് അവര്‍. 2017 നവംബറിലാണ് യുദ്ധവിമാനം പറത്തുന്ന പൈലറ്റുമാരുടെ ശ്രേണിയിലേക്ക് ഭാവ്ന എത്തുന്നത്. 2018 മാര്‍ച്ച്‌ മുതല്‍ ഫൈറ്റര്‍ പൈലറ്റ് എന്ന നിലയിലുള്ള ഭാവ്നയുടെ ജീവിതം ആരംഭിച്ചു.

ഭാവ്ന ആദ്യമായി ഒറ്റയ്ക് പറത്തിയ വിമാനം മിഗ് 21 ബൈസണാണ്.
വ്യോമസേനാ പൈലറ്റായി ബിക്കാനീറിലെ എയര്‍ ബേസിലാണ് ഭാവ്ന സേവനം ചെയ്യുന്നത്. അതേസമയം റാഫേലും സുഖോയും അടക്കമുള്ള യുദ്ധവിമാനങ്ങള്‍ പറത്താന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറയുന്നു.ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ രണ്ട് റാഫേല്‍ വിമാനങ്ങളും ഭാഗമാവുമെന്നാണ് റിപ്പോര്‍ട്ട്. ഏകലവ്യ ഫോര്‍മേഷനും, ബ്രഹ്മാസ്ത്ര ഫോര്‍മേഷനും റാഫേല്‍ വിമാനങ്ങളും ഭാഗമാവുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് ജഗ്വാര്‍ വിമാനങ്ങളും രണ്ട് മിഗ് 29 വിമാനങ്ങളും ഉള്‍പ്പെടുന്നതാണ് ഏകലവ്യ ഫോര്‍മേഷന്‍. 42 വിമാനങ്ങളാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുക. 15 യുദ്ധവിമാനങ്ങള്‍, 5 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍, 17 ഹെലികോപ്റ്ററുകള്‍, 1 വിന്‍റേജ് , 4 ആര്‍മി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ എന്നിവയാണ് ഇവ.അതേസമയം മേക്ക് ഇന്‍ ഇന്ത്യ തീം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം. റിപ്പബ്ലിക് ദിന പരേഡില്‍ ബംഗ്ലാദേശ് സൈന്യവും പങ്കെടുക്കുന്നുണ്ട്. പാക്കിസ്താനെതിരായ വിജയത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ത്യയും ഒപ്പം ബംഗ്ലാദേശും.

First female fighter pilot to take part in the Republic Day Parade

Leave a Reply

Your email address will not be published. Required fields are marked *