തുടർച്ചയായ പതിനൊന്നാം ദിനവും ഇന്ധനവിലകൂട്ടി . പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾവില 91.76 രൂപയും ഡീസൽവില 86.26 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 90.04രൂപയും , ഡീസലിന് 84.65 രൂപയും കോഴിക്കോട് പെട്രോളിന് 90.34രൂപയും , ഡീസലിന് 84.90 രൂപയുംമാണ് വില.
പത്തു ദിവസത്തിനുള്ളിൽ പെട്രോളിന് 2.98 രൂപയും ഡീസലിന് 3.30 രൂപയുമാണ് കൂട്ടിയത്. ഒരു മാസത്തിനുള്ളിൽ പെട്രോളിന് 5.03രൂപയും ഡീസലിന് 5.53 രൂപയുമാണ് കൂട്ടിയത്. പാചകവാതകത്തിന് കഴിഞ്ഞ ആഴ്ച 50 രൂപയും കൂട്ടിയിരുന്നു.
Fuel prices have risen for the 11th day in a row