ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുംവിധം ഉപയോക്താക്കള്‍ക്ക് അഭിപ്രായം പറയാന്‍ സൗകര്യമൊരുക്കുന്ന പുതിയ ഫീച്ചര്‍ വരുന്നൂ. ഈ ഫീച്ചര്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും കമ്പനിയുടെ ഔദ്യോഗിക ഗൂഗിള്‍ ഹെല്‍പ്പ് രേഖയില്‍ പുതിയ ഫീച്ചറിനെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്.
ഗൂഗിളില്‍ നിങ്ങള്‍ തിരയുന്ന കാര്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്കാവും. ഇത് കൂടാതെ തത്സമയ കായിക മത്സരങ്ങള്‍ പോലുള്ള പ്രത്യേക ഉള്ളടക്കങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ഫീച്ചര്‍ സൗകര്യമൊരുക്കും.
കൂടാതെ ഗൂഗിള്‍ ഉപയോക്താക്കളുടെ പ്രൊഫൈലില്‍ സെര്‍ച്ച് കോണ്‍ട്രിബ്യൂഷന്‍ വിഭാഗത്തിന് കീഴിലായി ഉപയോക്താക്കള്‍ നല്‍കിയ കമന്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രത്യേകം പേജും നല്‍കിയിട്ടുണ്ട്.
നിലവില്‍ നിര്‍മാണ ഘട്ടത്തിലാണ് ഈ ഫീച്ചര്‍. അധികം വൈകാതെ തന്നെ ഗൂഗിള്‍ സെര്‍ച്ചില്‍ കമന്റ് സംവിധാനവും ലഭ്യമാവും എന്ന് പ്രതീക്ഷ കൊടുക്കാം.