തവനൂരില്‍ 2000 വോട്ടിന് മുന്നേറി ഫിറോസ് കുന്നംപറമ്പില്‍

ലപ്പുറം തവനൂരില്‍ 2000 വോട്ടിന് മുന്നേറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ ടി ജലീലിനെ പിന്തള്ളിയാണ് മുന്നേറ്റം.

ജില്ലയില്‍ കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, മങ്കട, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ യുഡിഎഫിന് തന്നെയാണ് മുന്നേറ്റം. മഞ്ചേരിയിലും മങ്കടയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ലീഡ് ആയിരം കടന്നു.

പെരിന്തല്‍മണ്ണ, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ നേരിയ ലീഡേ എല്‍ഡിഎഫിനുള്ളൂ. അതേസമയം കഴിഞ്ഞ തവണ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മണ്ഡലമായിരുന്ന പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി നന്ദകുമാറിനാണ് ലീഡ്. അദ്ദേഹത്തിന്റെ ലീഡ് 3873 വോട്ടിനാണ്.

കേരളത്തിലെ ആകെ മുന്നേറ്റം ഇങ്ങനെ,

എല്‍ഡിഎഫ്- 87

യുഡിഎഫ്- 50

എന്‍ഡിഎ- 3

In Thavanur, Feroz Kunnamparambil won by 2000 votes

Leave a Reply

Your email address will not be published. Required fields are marked *