ഇന്ന് ബക്രീദ് ; ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും ബലി പെരുന്നാൾ

ത്യാഗത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്ന ആഘോഷമാണ് ബക്രീദ്. മുസ്ലീം മതവിശ്വാസികളുടെ ഈ ആഘോഷത്തെ ബലിപ്പെരുന്നാൾ എന്നും പറയുന്നു. ഈദ് അൽ അസ്ഹാ എന്നാണ് അറബിയിൽ ഈ ആഘോഷത്തെ പറയുന്നത്. ദൈവകൽപ്പന അനുസരിച്ച് മകനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ഓർമ്മ പുതുക്കലാണ് ഈ ആഘോഷം.

പ്രവാചകനായ ഇബ്രാഹിം നബിക്ക് വളരെക്കാലം മക്കൾ ഇല്ലായിരുന്നു. പിന്നീട് ജനിച്ച പുത്രനായ ഇസ്മായിൽനെ ദൈവത്തിന്റ കൽപന അനുസരിച്ച് ബലികൊടുക്കാൻ തീരുമാനിക്കുന്നു. ബലി നൽകാനൊരുങ്ങുന്ന സമയത്ത് ദൈവ ദൂതൻ വരികയും ഇസ്മായിലിന്റ സ്ഥാനത്ത് ആടിനെ വയ്ക്കുകയും ചെയ്യുന്നു. ഈ സംഭവത്തിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. അതിലൂടെ ദൈവ പരീക്ഷണത്തെ വിജയിക്കുകയും ചെയ്യുന്നു.

ദൈവ പരീക്ഷണമായിരുന്ന ബലിയെ അനുസ്മരിച്ചാണ് ഈ പെരുന്നാളിനു ബലി പെരുന്നാൾ എന്ന് പേരു വന്നത്. ഈശ്വര പ്രീതിക്കു വേണ്ടി മനുഷ്യബലി ദൈവഹിതമല്ലെന്ന സന്ദേശവും കൂടിയാണ് ഇതിലൂടെ നൽകുന്നത്.

സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരളത്തിലും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം ഒരേ ദിവസമാണ് ബലി പെരുന്നാൾ. അറബ് നാടുകളിൽ വലിയപെരുന്നാൾ ജൂലൈ 20നായിരുന്നു.

എല്ലാ വർഷവും മുസ്‌ളിങ്ങൾ ആചരിച്ചുപോരുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നായ ബലി പെരുന്നാൾ ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ആഘോഷിക്കുന്നത്. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരളത്തിലും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം ഒരേ ദിവസമാണ് ബലി പെരുന്നാൾ. അറബ് നാടുകളിൽ വലിയപെരുന്നാൾ ജൂലൈ 20നായിരുന്നു.

ഇന്ത്യയിൽ ഇത്തവണയും കോവിഡ് നിയന്ത്രണങ്ങൾക്കിടെയാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട പുണ്യ കർമ്മങ്ങളിലൊന്നായ ഹജ്ജിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ നിർവ്വഹിക്കപ്പെടുന്ന ദിവസം കൂടിയാണ് ബലി പെരുന്നാൾ.

മൂന്ന് ദിവസം ആഘോഷങ്ങൾ നീണ്ടു നിൽക്കും. ഇസ്ലാം മതവിശ്വാസികൾ രാവിലെ പള്ളിയിൽ നിസ്‌കാരം നിർവ്വഹിക്കുന്നു. നിസ്‌കാരത്തിന് ശേഷമാണ് മൃഗങ്ങളെ ബലിയർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *