2021ല്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് ജപ്പാന്‍

2021ല്‍ ഒളിമ്പിക്‌സ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് ജപ്പാന്‍. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലാണ് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗെ ഇക്കാര്യം അറിയിച്ചത്. കോവിഡിനെ അതിജീവിക്കുമെന്ന സന്ദേശവുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ജപ്പാന്‍ തയ്യാറാണ്.

എല്ലാവരെയും ഒളിമ്പക്സ് വേദിയിലേക്ക് സുരക്ഷിതമായി സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും യോഷിഹിഡെ പറഞ്ഞു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യമാണ് ഒളിമ്പിക് മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി തീരുമാനിച്ചിരുന്നത്.

Japan is set to host the 2021 Olympics

Leave a Reply

Your email address will not be published. Required fields are marked *