ജോൺ ബ്രിട്ടാസ് രാജ്യസഭയിലേക്ക്: കേരളത്തിൽ നിന്ന് രാജ്യസഭാംഗമാകുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്

കണ്ണൂർ തളിപ്പറമ്ബ് പുളിക്കുറുമ്പ സ്വദേശിയായ ജോൺ ബ്രിട്ടാസിൻറെ മാധ്യമ രംഗത്തേക്കുളള ചുവടുവെപ്പ് ദേശാഭിമാനിയിലൂടെയായിരുന്നു. എൺപതുകളൂടെ മധ്യത്തോടെ ദില്ലിയിലെത്തി.

ദേശീയ രാഷ്ട്രീയത്തിൻറെ സ്പന്ദനങ്ങൾ ബ്രീട്ടാസിൻറെ വാക്കുകളിലൂടെ മലയാളികൾ അറിഞ്ഞു.ഒപ്പം ആകാശവാണിയിലെ വാർത്താവതാരകനായി. രാജ്യം കാതോർത്ത പല വാർത്തകളും ബ്രിട്ടാസിലൂടെ മലയാളി ശ്രവിച്ചു.

1992 ഡിസംബർ 6.ആർ എസ് എസ്സുകാർ ബാബറിമസ്ജിദ് തച്ചുതകർത്തപ്പോൾ ആ ക്രൂരകൃത്യത്തിൻറെ ചെറുചലനങ്ങൾ പോലും ഒപ്പിയെടുത്ത് അന്ന് ദേശാഭിമാനിക്കായി ബ്രിട്ടാസ് തയ്യാറാക്കിയ റിപ്പോർട്ടുകൾ ശ്രദ്ധേയമായിരുന്നു.2000ൽ കൈരളി ചാനൽ ആരംഭിച്ചപ്പോൾ ബ്രിട്ടാസ് ചാനലിൻറെ ദില്ലി ബ്യൂറോ ചീഫായി ചുമതലയേറ്റു. അതോടെ മലയാളിയുടെ ടി വി സ്‌ക്രീനിലെ നിത്യസാന്നിധ്യമായി ബ്രിട്ടാസ് മാറി.

അമേരിക്കൻ അധിനിവേശത്തിന് തൊട്ടുമുമ്ബ് ബ്രിട്ടാസ് ഇറാഖിലെത്തി .സാമ്രാജ്യത്വത്തിൻറെ യുദ്ധകൊതി സൃഷ്ടിക്കുന്ന മാനുഷിക പ്രശ്‌നങ്ങൾ എടുത്ത് കാണിക്കുന്ന റിപ്പോർട്ടുകൾ അന്ന് രാജ്യാന്തര തലത്തിൽ ചർച്ചയായി.

ബ്രിട്ടാസ് എം ഡിയായി ചുമതലയേറ്റെടുത്തിന് ശേഷം മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ് കൈരളി ന്യൂസ്, വി . കൈരളി അറേബ്യ എന്നീ 3 ചാനലുകളും കൈരളീ ന്യൂസ് ഓൺ ലൈൻ എന്ന ഓൺലൈൻ മാധ്യമവും തുടങ്ങി. ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജംഗ്ഷൻ ഏറ്റവും ജനപ്രീതിയുളള ടി വി പരിപാടികളിൽ ഒന്നാണ് . മുഖ്യമന്ത്രി പിണറായി വിജയൻറെ മാധ്യമ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്ന ബ്രിട്ടാസ് ചില്ലുജാലകക്കൂട്ടിൽ , മറയില്ലാതെ , ഹരിദ്വാറിൽ

വീണ്ടും മണികൾ മുഴങ്ങുന്നു തുടങ്ങിയ പുസ്തങ്ങൾ രചിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും ആർ എസ് എസ്സും മാധ്യമങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വരുതിക്ക് നിർത്തുന്നകാലത്ത്

പാർലമൻറിലെ ജോൺ ബ്രിട്ടാസിൻറെ സാന്നിധ്യം ഇടതുപക്ഷത്തിൻറെ ശക്തമായ ചെറുത്ത് നില്പാകും.

John Brittas is the first visual media personality to become a Rajya Sabha member from Kerala

Leave a Reply

Your email address will not be published. Required fields are marked *