പോൽ-ആപ്പിൻ്റെ പരസ്യം വൈറൽ

തെലുങ്ക് പടം സ്റ്റൈലിൽ കേരള പൊലീസിൻ്റെ ഔദ്യോഗിക ആപ്പ് പോൽ-ആപ്പിൻ്റെ പരസ്യം. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ച പരസ്യം വളരെ വേഗത്തിൽ വൈറലായി. ഒരാളെ കുറച്ചുപെർ ചേർന്ന് വെടിവെച്ച് കൊല്ലാൻ ശ്രമിക്കുന്നതും പോൽആപ്പിലൂടെ വിവരം അറിയിച്ചതിനു പിന്നാലെ പൊലീസെത്തി അയാളെ രക്ഷപ്പെടുത്തുന്നതുമാണ് വിഡിയോയുടെ പ്രമേയം. 2 മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ നിരവധി ആളുകളാണ് പങ്കുവക്കുന്നത്.

മനോജ് എബ്രഹാം ഐപിഎസ് ആണ് ക്രിയേറ്റിവ് ഹെഡ്. അരുൺ ബിടി ആശയവും സംവിധാനവും. ക്യാമറ ശ്യാം അമ്പാടിയും സംഗീതം അമൽ നവനീതവും നിർവഹിച്ചിരിക്കുന്നു. എഡിറ്റും വിഎഫ്എക്സും ബിമൽ വിഎസ്. രാജേഷ് ജിഎസ്, ആദർശ് രാജേന്ദ്രൻ, ശിവകുമാർ പി തുടങ്ങിയവരാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.

Kerala Police Official App Pol-App Ad Goes Viral

Leave a Reply

Your email address will not be published. Required fields are marked *