കേരള പോലീസിന്റെ പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

സംസ്ഥാനത്ത് കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി കേരള പോലീസ് പുറത്തിറക്കിയ പുതിയ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം, കേരള പോലീസ് എപ്പോഴും നിങ്ങളോടൊപ്പം എന്ന ടാഗ് ലൈനോടെയാണ് ഒരു മിനിറ്റ് 28 സെക്കൻഡ് ദൈർഘ്യമുള്ള ഡാൻസ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

കൊവിഡ് സമയത്തു മാസ്‌ക് അണിയണമെന്നും അകലം പാലിച്ചു നിൽക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും ഡാൻസ് വീഡിയോയിലൂടെ പറയുന്നു. യൂണിഫോമണിഞ്ഞ പോലീസുകാരാണ് പാട്ടുംപാടി ഡാൻസ് കളിക്കുന്നത്. വാക്സിനേഷൻ എടുക്കണമെന്നോർമിപ്പിച്ച് ശുഭപ്രതീക്ഷയോടെയാണ് വീഡിയോ അവസാനിക്കുന്നത്. സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി.

പ്രമോദ് കുമാറാണ് സംവിധാനം. ആദിത്യ എസ്. നായർ, രജീഷ് ലാൽ വംശ എന്നിവരുടെ വരികൾ ആലപിച്ചിരിക്കുന്നത് നഹൂം ഏബ്രഹാം, നിള ജോസഫ് എന്നിവരാണ്.
പ്രണവ് പ്രാൺ, പാർവതി പ്രാൺ എന്നിവരാണ് കോറിയോഗ്രഫി.

പോലീസുകാരായ ജിനു തോമസ്, ഐശ്വര്യ സാബു, ക്രിസ്റ്റി ജേക്കബ്, ഇൻഡിയ നെൽസൺ, വി.ജെ. ജയകൃഷ്ണൻ, റോസ്മേരി സാജൻ, കെ.ഷൈൻ റോസ്, എസ്. അഖിൽജിത്ത്, ആർ.എസ്. പ്രദീപ് കുമാർ എന്നിവരാണ് പ്രഫഷണൽ ഡാൻസർമാരെ വെല്ലുംവിധം പാട്ടിനൊത്തു ചുവടുവച്ചിരിക്കുന്നത്. ഹേമന്ത് ആർ. നായർ, ഷിഫിൻ സി. രാജ്, സി.പി. രാജീവ് എന്നിവരാണ് കാമറ. എഡിറ്റിംഗും മിക്സിംഗും ഹേമന്ത് ആർ. നായർ തന്നെ നിർവഹിച്ചിരിക്കുന്നു.

Kerala Police’s new dance video is making waves on social media

Leave a Reply

Your email address will not be published. Required fields are marked *