Positive Headline Positive Headline
  • Home
  • Positive Talks
  • Trending
  • Positive Stories
  • Travel
  • Health
  • Woman
  • Life
  • Tech
  • Sports
  • Gulf
  • Videos
  • Fun
Menu
  • Home
  • Positive Talks
  • Trending
  • Positive Stories
  • Travel
  • Health
  • Woman
  • Life
  • Tech
  • Sports
  • Gulf
  • Videos
  • Fun
loading...

കൊച്ചി കേരളത്തിന്റെ വികസന കവാടം: ഐസക്ക്

kochi kerala development gateway isaac
കൊച്ചി കേരളത്തിന്റെ വികസന കവാടം: ഐസക്ക് kochi kerala development gateway isaac
Print Email
positiveheadline whatsapp share

കേരളത്തിന്റെ വികസന കവാടമാണ് കൊച്ചിയെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. കൊച്ചി കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ‘ധനമന്ത്രി കൊച്ചിയ്ക്കൊപ്പം’ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മൊത്തത്തിലുള്ള കുതിപ്പ് കൊച്ചി കേന്ദ്രീകരിച്ചാണ്. അടിസ്ഥാന പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇതില്‍ കൊച്ചിയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകും.

നഗരശുചീകരണം, കൊച്ചിയെ ഹരിതാഭമാക്കുക, സ്ത്രീകള്‍ക്കെതിരായ അക്രമം തടയുക എന്നിവയ്ക്കെല്ലാം ബജറ്റില്‍ പദ്ധതികളുണ്ട്. വാട്ടര്‍ മെട്രോ, അറ്റ്ലാന്റിസ് റെയില്‍വേ മേല്‍പാലം, പുതിയ റോഡുകള്‍, തേവര ആകാശപാത എന്നിവ വരുന്നതോടെ കൊച്ചിയുടെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പഠനം നടത്താമെന്നും ഐസക്ക് പറഞ്ഞു.

സാമ്പത്തിക അടിത്തറ, സാമൂഹ്യക്ഷേമ മേഖല എന്നിങ്ങനെ സമ്പദ്ഘടനയ്ക്ക് രണ്ട് തലങ്ങളുണ്ട്. കോവിഡ് കാലത്ത് നമ്മുടെ സാമൂഹ്യക്ഷേമ മേഖല ഏറെ പ്രചാരം നേടി. മൂന്നോ നാലോ ലക്ഷം കുടുംബങ്ങള്‍ ഒഴികെ മറ്റെല്ലാവര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ ഉറപ്പാക്കി. ഇത് നിലനിറുത്താന്‍ സാമ്പത്തിക അടിത്തറയില്‍ പൊളിച്ചെഴുത്ത് വേണം. അതിവേഗത്തില്‍ വളരാന്‍ കഴിയുന്ന, ജോലി ചെയ്യുന്നവര്‍ക്ക് മികച്ച ശമ്പളം ലഭിക്കുന്ന പുതിയ വ്യവസായ അടിത്തറയില്‍ കേരളത്തെ പുതുക്കി പണിയണം. ഈ മാറ്റത്തിന് കൊച്ചിയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകും. ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുക, ഉപജീവന തൊഴിലുകള്‍, അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ എന്നിവ സൃഷ്ടിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാകുമെന്നും ഐസക്ക് പറഞ്ഞു.

വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളാണ് കേരളത്തിന് ഏറ്റവും അനുയോജ്യം. അതിലേയ്ക്കുള്ള മാറ്റത്തിനുള്ള രൂപരേഖ ബജറ്റിലുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ഇത് ചിന്തിക്കാന്‍ പറ്റില്ല. റോഡ്, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയവ യാഥാര്‍ഥ്യമാക്കാതെ ഇതൊന്നും വെറുതേ ദിവാസ്വപ്നം കാണാനാവില്ല. രണ്ടോ മൂന്നോ വര്‍ഷത്തിനകം കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനം യാഥാര്‍ഥ്യമാക്കാനാകും.

കേരളത്തിന്റെ ആവശ്യമാണ് മെട്രോപൊളിറ്റന്‍ നഗരമായ കൊച്ചിയ്ക്ക് അതിന്റേതായ പശ്ചാത്തല സൗകര്യം ഒരുക്കണമെന്നുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന് പണം ഒരിക്കലും തടസ്സമല്ല. കിഫ്ബി പോലെയുള്ള സംവിധാനങ്ങള്‍ നമുക്ക് അക്കാര്യം ഉറപ്പു നല്‍കുന്നുണ്ട്. വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതിന് നിരവധി ഇളവുകളാണ് മുമ്പെങ്ങും ഇല്ലാത്തവിധം സര്‍ക്കാര്‍ നല്‍കുന്നത്.

കോവിഡ് കാലത്ത് ആരെ ആദ്യം മരണത്തിനു വിട്ടു കൊടുക്കണമെന്ന് കേരളത്തില്‍ നമുക്ക് ചര്‍ച്ച ചെയ്യേണ്ടി വന്നിട്ടില്ല. അത് നമ്മുടെ ആരോഗ്യമേഖലയുടെ മേന്‍മയാണെന്നും മന്ത്രി പറഞ്ഞു.

Kochi Kerala Development Gateway: Isaac

positiveheadline whatsapp share
Share 0
Tweet
Share 0
Share
Share
  • new replacement for whatsapp and telegram govts new app on playstore

    വാട്‌സ് ആപ്പിനും ടെലഗ്രാമിനും പുതിയ പകരക്കാരൻ: സർക്കാരിന്റെ കിടിലൻ ആപ്പ് പ്ലേസ്റ്റോറിൽ

    February 19, 2021
  • 33 per cent reservation in jobs for women

    സ്ത്രീകൾക്ക് ജോലിയിൽ 33 ശതമാനം സംവരണം, സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളക്കമ്മീഷൻ നടപ്പാക്കും: പ്രഖ്യാപനങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി

    February 19, 2021
  • a special digital intelligence unit to catch fraudsters through phone calls

    ഫോൺ കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നവരെ പിടികൂടുന്നതിന് പ്രത്യേക ഡിജിറ്റൽ ഇൻറലിജൻസ് യൂണിറ്റിനെ നിയമിച്ച് സർക്കാർ

    February 19, 2021
  • covid is on the decline in the state

    സംസ്ഥാനത്ത് കോവിഡ് കുറയുന്ന പ്രവണത കണ്ടുവരുന്നു ; വാക്സിൻ എടുക്കുന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട

    February 18, 2021
  • vidyasree scheme for education laptop distribution begins friday

    വിദ്യയ്ക്ക് ആയി വിദ്യാശ്രീ പദ്ധതി; ലാപ്ടോപ് വിതരണത്തിനു വെള്ളിയാഴ്ച തുടക്കം

    February 18, 2021
  • the student created a picture of indira gandhi by writing her name

    പേരെഴുതി ഇന്ദിര ഗാന്ധിയുടെ ചിത്രം രൂപപ്പെടുത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി വിദ്യാർത്ഥി

    February 18, 2021

Recent News

  • viral video of avarthana kutty imitating tovinoമന്ത്രി കെകെ ഷൈലജയെ ഞെട്ടിച്ചത് പോലെ ടൊവിനോയെ ഞെട്ടിച്ച് വീണ്ടും ആവർത്തന എന്ന കൊച്ചുമിടുക്കി
  • thrilling scene 2 excellent audience responseത്രില്ലടിപ്പിച്ച്‌ ‘ ദൃശ്യം 2 ‘ ; മികച്ച പ്രേക്ഷക പ്രതികരണം
  • preity zinta buys shah rukh khan in indian premier league star auctionഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഷാരുഖ് ഖാനെ വാങ്ങി പ്രീതി സിന്റ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
  • new replacement for whatsapp and telegram govts new app on playstoreവാട്‌സ് ആപ്പിനും ടെലഗ്രാമിനും പുതിയ പകരക്കാരൻ: സർക്കാരിന്റെ കിടിലൻ ആപ്പ് പ്ലേസ്റ്റോറിൽ
  • 33 per cent reservation in jobs for womenസ്ത്രീകൾക്ക് ജോലിയിൽ 33 ശതമാനം സംവരണം, സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളക്കമ്മീഷൻ നടപ്പാക്കും: പ്രഖ്യാപനങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി
  • a special digital intelligence unit to catch fraudsters through phone callsഫോൺ കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നവരെ പിടികൂടുന്നതിന് പ്രത്യേക ഡിജിറ്റൽ ഇൻറലിജൻസ് യൂണിറ്റിനെ നിയമിച്ച് സർക്കാർ
  • covid is on the decline in the stateസംസ്ഥാനത്ത് കോവിഡ് കുറയുന്ന പ്രവണത കണ്ടുവരുന്നു ; വാക്സിൻ എടുക്കുന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട
  • vidyasree scheme for education laptop distribution begins fridayവിദ്യയ്ക്ക് ആയി വിദ്യാശ്രീ പദ്ധതി; ലാപ്ടോപ് വിതരണത്തിനു വെള്ളിയാഴ്ച തുടക്കം
  • the student created a picture of indira gandhi by writing her nameപേരെഴുതി ഇന്ദിര ഗാന്ധിയുടെ ചിത്രം രൂപപ്പെടുത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി വിദ്യാർത്ഥി
  • modi wants to bring natural gas in gstപ്രകൃതി വാതകം ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുമെന്ന് മോദി

For further details contact us!

 

Positive Headline Facebook Positive Headline Twitter Positive Headline Youtube Positive Headline instagram

Get well versed with all the latest and trending positive headline.

  • About
  • Privacy
  • Contact
  • Advertise With Us
Copyright © 2018. positiveheadline. All rights reserved.