തുടർ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്; 91 മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ്

വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫല സൂചനകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. 91 സീറ്റുകളിലാണ് ഇടത്പക്ഷം മുന്നിട്ട് നില്‍ക്കുന്നത്. 46 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂര്‍,പാലക്കാട്, നേമം എന്നീ മണ്ഡലങ്ങളില്‍ ബിജെപി മുന്നിട്ട് നിന്നെങ്കിലും തൃശൂരില്‍ നേരിയ ഭൂരിപക്ഷത്തിന് സുരേഷ്‌ഗോപി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പട്ടു.

ഏഴ് ജില്ലകളില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ മലപ്പുറത്ത് നാലിടങ്ങില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്നിട്ട് നില്‍ക്കാനായത്. മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. വയനാട്ടിലും യുഡിഎഫിനാണ് ലീഡ്.

കൊല്ലത്ത് ആറ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫും ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയ കരുനാഗപ്പള്ളി, ചവറ, കൊട്ടാരക്കര, കുന്നത്തൂര്‍, കുണ്ടൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് നിലവില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്. കൊല്ലത്ത് ആദ്യം യുഡിഎഫിന്റെ ബിന്ദു കൃഷ്ണയാണ് ആദ്യ റൗണ്ടുകളില്‍ മുന്നിട്ട് നിന്നത്. പിന്നീട് മുകേഷ് മുന്നോട്ട് വരുകയും ബിന്ദു കൃഷ്ണ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഇത്തവണ കേരളത്തില്‍ ഏറ്റവും രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിക്കുന്ന പാലാ. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടം. എന്നാല്‍ ആദ്യഘട്ടത്തില്‍ പുറത്ത് വരുന്നത് പാലായില്‍ മാണി സി കാപ്പന്റെ തേരോട്ടമാണെന്നാണ്. എല്‍ഡിഎഫിന് സ്വാധീനമുണ്ടായിരുന്ന സ്ഥലങ്ങളിലും മാണി സി. കാപ്പനാണ് ആധിപത്യം. വടകര യിൽ ആർഎംപിഐ സ്ഥാനാര്‍കെ.കെ രമക്ക് 5388 വോട്ടിൻ്റെ ലീഡ് ആണ് നിലവില്‍.

LDF consolidates rule; Clear lead in 91 constituencies

Leave a Reply

Your email address will not be published. Required fields are marked *