ചൊവ്വയില്‍ ദ്രാവകജലം? ചൊവ്വയുടെ ഉള്ളറയില്‍ തടാകം കണ്ടെത്തി ഗവേഷകര്‍

ചൊവ്വാഗ്രഹത്തില്‍ ദ്രാവകരൂപത്തിലുള്ള ജലമുണ്ടെന്നു പുതിയ പഠനം. റൊമ ട്രി യൂണിവേഴ്‌സിറ്റി ഗവേഷകരായ സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍ ലവോറോയും എലീന പെറ്റിനെയും നടത്തിയ പഠനം നേച്ചര്‍ അസ്‌ട്രോണമി ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ മാഴ്‌സ് എക്‌സ്പ്രസ് പേടകത്തില്‍നിന്ന് ലഭിച്ച റഡാര്‍ സിഗ്‌നല്‍ ഉപയോഗിച്ചാണു പഠനം. ചൊവ്വയുടെ ഉള്ളറയില്‍ ദ്രാവക ജല തടാകമാണ് ഗവേഷകര്‍ കണ്ടെത്തിയത്. 2018ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ ഗ്രഹത്തിന്റെ ദക്ഷിണധ്രുവത്തില്‍ 12 മൈല്‍ ദൂരമുള്ള അന്തര്‍നദിയുള്ളതായി പറയുന്നുണ്ട്.

Liquid water on Mars? New research indicates buried ‘lakes’

Leave a Reply

Your email address will not be published. Required fields are marked *