വനിതാ ബോക്‌സിംഗില്‍ ലവ് ലിനയ്ക്ക് വെങ്കലമെഡല്‍, മേരി കോമിനു ശേഷം മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതാ താരം

ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് താരം ലവ്‌ലിനയ്ക്ക് ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍. സെമിയില്‍ തുര്‍ക്കിയുടെ താരവും ലോക ചാമ്പ്യനുമായ ബുസൈനാസ് സുര്‍മെലനിയോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ താരം വനിതകളുടെ നിരയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്.  ഇതോടെ വനിതാ ബോക്‌സിംഗില്‍ മേരി കോമിനു ശേഷം മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമായി മാറി ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍. 

ഇന്ത്യയ്ക്ക് അഭിമാനമാണ് ടോക്കിയോയിലെ ബോക്സിംഗ് റിംഗില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്‌ന്റെ പ്രകടനം.മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ ചൈനീസ് തായ് പേയ് താരത്തെയാണ് 4-1 എന്ന സ്‌ക്കോറില്‍ ക്വാര്‍ട്ടറില്‍ ലവ് ലിന തോല്‍പ്പിച്ചത് . ഇതോടെ താരം മെഡല്‍ ഉറപ്പിച്ചിരുന്നു.  ബോക്സിംഗ് റിംഗില്‍ നിന്ന് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യാക്കാരിയാണ് ഇരുപത്തിമൂന്നു കാരിയായ ലവ്ലിന. മേരി കോമിനും വിജേന്ദര്‍ സിംഗിനും ശേഷം ബോക്സിംഗില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവുമായി ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ മാറി.

അഞ്ചു റൗണ്ടുകളില്‍ എല്ലാം  മികച്ച മേധാവിത്വമാണ് ലവ് ലിനയക്കു മേല്‍ എതിരാളിയായ സുര്‍മെലാനി പുലര്‍ത്തിയത്. എങ്കിലും ധീരമായ പ്രതിരോധമാണ് ഒളിംപിക്‌സിലെ പുതുമുഖമായ  ലവ് ലിന്‍ ടോപ്പ് സീഡിനു മേല്‍ ഉയര്‍ത്തിയത്.  തികച്ചും അപ്രതീക്ഷിതമാണ് ലവ്‌ലിനയുടെ മെഡല്‍ നേട്ടം. ടോക്കിയോയില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ ബോക്‌സറാണ് ലവ്‌ലിന എന്ന ഇന്ത്യന്‍ വനിതാ പോരാളി

Leave a Reply

Your email address will not be published. Required fields are marked *