എം ശിവശങ്കറിന്റെ അറസ്‌റ്റ്‌ വീണ്ടും തടഞ്ഞു; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി 28 ന്

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ 28 ന്‌ ഹൈക്കോടതി വിധി പറയും. അതുവരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ്‌ കേസുകളിലായിരുന്നു എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യ ഹർജി.

അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് എം ശിവശങ്കര്‍ കോടതിയിൽ പറഞ്ഞു. എങ്ങനെ എങ്കിലും അകത്തിടണമെന്നാണ് അന്വേഷണ ഏജൻസികളുടെ ആവശ്യം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ടെന്ന് എം ശിവശങ്കര്‍ പറഞ്ഞു.

101. 5 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായി. മണിക്കൂറുകൾ യാത്ര ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യൽ ആരോഗ്യത്തെ ബാധിച്ചെന്നും എം ശിവശങ്കര്‍ കോടതിയിൽ പറഞ്ഞു.

അറസ്റ്റുണ്ടാകുമെന്ന ആശങ്ക ഉണ്ടെന്നും എം ശിവശങ്കര്‍ പറയുന്നു. അന്വേഷണ സംഘം തരുന്ന നോട്ടീസിൽ കേസ് നമ്പർ പോലും ഇല്ലെന്നും ശിവശങ്കര്‍ വാദിച്ചു.

M Sivasankar’s arrest blocked again; Judgment 28 on anticipatory bail

Leave a Reply

Your email address will not be published. Required fields are marked *