വുഹാനില്‍ നിന്ന് ആദ്യമായി കോവിഡ് ബാധിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും രോഗം

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മെഡിക്കൽ വിദ്യാർഥിക്ക് വീണ്ടും കോവിഡ്. വുഹാൻ സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥിനിയായ തൃശൂർ സ്വദേശിനിക്കാണ് നാലു ദിവസം മുൻപ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പഠന സംബന്ധമായ ആവശ്യത്തിന് ഡൽഹിയിലേക്കു പോകാൻ വിമാനമേറുന്നതിനു മുൻപായി നടത്തിയ പരിശോധനയിലാണ് അപ്രതീക്ഷിതമായി കോവിഡ് പോസിറ്റീവായത്. എന്നാൽ കാര്യമായ ലക്ഷണങ്ങളില്ല. തൃശൂരിലെ വീട്ടിൽ ക്വാറന്റീനിലാണ് ഇപ്പോൾ.

2020 ജനുവരി 3 1നാണ് ഈ പെൺകുട്ടിക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസായിരുന്നു. വുഹാൻ മെഡിക്കൽ സർവകലാശാലയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന യുവതി ചൈനയിൽ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *