മംമ്ത മോഹൻദാസ് ചിത്രം ‘ലാൽബാഗ്’ ടീസർ പുറത്തിറങ്ങി

മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ലാൽബാഗ്’ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ‘പൈസാ പൈസാ’ എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ലാൽ ബാഗ്’ പൂർണമായും ബാംഗ്‌ളൂരിലാണ് ചിത്രീകരിച്ചത്.

‘നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സങ്കീർണ്ണതകളാണ് ഈ നോൺ ലീനിയർ സിനിമ മുന്നോട്ട് വയ്ക്കുന്നത്,’ സംവിധായകൻ പ്രശാന്ത് മുരളി പറഞ്ഞു.

ഒരു ബർത്ത്‌ഡേ പാർട്ടിയ്ക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുൻപും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാർട്ടിയിൽ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നതാണ് ‘ലാൽബാഗ്’ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയുടെ നാളുകളിൽ സ്റ്റുഡിയോയിൽ പോകാതെ എങ്ങനെ റെക്കോർഡിംഗ് പൂർത്തിയാക്കാമെന്നതിന് മാതൃകയുമായി നടി മംമ്ത മോഹൻദാസ് കഴിഞ്ഞ വർഷം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ലാൽ ബാഗിലെ ‘റുമാൽ അമ്പിളി’ ഗാനത്തിന്റെ റെക്കോർഡിംഗാണ് വളരെ വ്യത്യസ്തമായി മംമ്ത കൈകാര്യം ചെയ്തത്.

റെക്കോർഡിംഗ് സ്റ്റുഡിയോക്ക് പകരം മംമ്ത ഇരിക്കുന്നത് വസ്ത്രങ്ങൾ സൂക്ഷിക്കുന്ന വീട്ടിലെ കുഞ്ഞുമുറിയിലാണ്. അവിടെ അയയിൽ തൂക്കിയിട്ട വസ്ത്രങ്ങൾക്ക് ഇടയിൽ ചുരുണ്ടുകൂടിയിരുന്ന്, റെക്കോർഡിങ് സെറ്റുമായി മംമ്ത തന്റെ ജോലി പൂർത്തിയാക്കുകയായിരുന്നു. മംമ്തക്കൊപ്പം സിയ-ഉൾ-ഹഖും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.

Mamta Mohandas movie ‘Lal Bagh’ teaser released

Leave a Reply

Your email address will not be published. Required fields are marked *