തൃശൂരിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്ക്കാലികമായി നിർത്തുന്നു

തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് ജില്ലകൾക്ക് പിന്നാലെ തൃശൂരിലും മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. ജവഹർ ബാലഭവൻ, തൃശൂർ ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടന്നുവന്നിരുന്ന കൊവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പുകളാണ് നിർത്തുന്നത്.

നാളെ മുതൽ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ വാർത്താകുറിപ്പിൽ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ ലഭ്യത കുറവ് മൂലമാണ് ആരോഗ്യവകുപ്പിന്റെ നടപടി. വാക്‌സിൻ ലഭ്യമാകുന്നതനുസരിച്ച് വാക്‌സിനേഷൻ പുനഃരാരംഭിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.

വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരത്ത് 131 ഓളം വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടിയിരുന്നു. ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പും പൂട്ടി. ഇതേ തുടർന്ന് കുത്തിവയ്പ് എടുക്കാൻ എത്തിയവർ വാക്‌സിൻ സ്വീകരിക്കാതെ മടങ്ങിയിരുന്നു.

Mega vaccination camps in Thrissur are suspended

Leave a Reply

Your email address will not be published. Required fields are marked *