‘മോദി രാജിവയ്ക്കണം’; ഹാഷ് ടാഗ് പോസ്റ്റുകൾ പുനഃസ്ഥാപിച്ച് ഫേസ്ബുക്ക്

മോദി രാജിവെക്കണം എന്ന് ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകൾ ഫേസ്ബുക്ക് പുനഃസ്ഥാപിച്ചു. ResignModi എന്ന ഹാഷ് ടാഗുകൾ ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന് വിശദീകരിച്ചാണ് ഫേസ്ബുക്കിന്റെ നടപടി.

കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്ക് തുടർച്ചയായി പിൻവലിച്ചിരുന്നു. വിമർശനങ്ങളെ വിലക്കുന്നു എന്ന ആരോപണം പരിഗണിക്കാതെ ആയിരുന്നു ഫേസ്ബുക്കിന്റെ നടപടി. ഇതിന്റെ ഭാഗമായാണ്. ResignModi എന്ന് ടാഗ് ചെയ്ത പോസ്റ്റ്കൾ ഫേസ്ബുക്ക് പിൻവലിച്ചത്. എറെ ചർച്ച ചെയ്യപ്പെട്ട പോസ്റ്റുകൾ പൊടുന്നനെ അപ്രത്യക്ഷമായത് അന്താരാഷ്ട്ര തലത്തിൽ അടക്കം ചർച്ചയായി. ഇതേ തുടർന്നാണ് ഫേസ്ബുക്ക് നടപടി തിരുത്തിയത്.

ഹാഷ്ടാഗ് അബദ്ധവശാലാണ് ബ്ലോക്ക് ചെയ്യപ്പെട്ടത് എന്ന് ഫേസ്ബുക്ക് വിശദീകരിച്ചു. ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടല്ല പോസ്റ്റുകൾ പിൻവലിച്ചതെന്നും ഫേസ്ബുക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. പോസ്റ്റുകൾ എല്ലാം പുനഃസ്ഥാപിക്കുകയും ചെയ്തു.

‘Modi should resign’; Facebook restores hashtag posts

Leave a Reply

Your email address will not be published. Required fields are marked *