ചൈന ഉടന്‍ തങ്ങളുടെ ബഹിരാകാശ നിലയം ആരംഭിക്കുമെന്ന് വെളിപ്പെടുത്തി നാസ മേധാവി

ചൈന ഉടന്‍ തങ്ങളുടെ ബഹിരാകാശ നിലയം ആരംഭിക്കുമെന്ന് വെളിപ്പെടുത്തി നാസ മേധാവി ജീം ബ്രിഡന്‍സ്‌റ്റൈന്‍. യു.എസ് നിയമനിര്‍മ്മാതാക്കളുമായി അടുത്തിടെ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടിയാങ് ഗോംഗ് (ഹെവന്‍ലി പാലസ്) എന്ന് പേരിട്ടിരിക്കുന്ന ചൈനയുടെ ബഹിരാകാശ നിലയം 2022 ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതപ്പെടുന്നത്.

‘ചൈന തങ്ങളുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിവേഗം നിര്‍മിക്കുകയാണ്. യു.എസ് ബഹിരാകാശ പങ്കാളികള്‍ക്കെല്ലാം ചൈന തങ്ങളുടെ ബഹിരാകാശ നിലയം അതിവേഗം വിപണനം ചെയ്യും’ ബ്രിഡെന്‍സ്‌റ്റൈന്‍ പറഞ്ഞു. ഒന്നിലധികം രാജ്യങ്ങളുമായുളള പങ്കാളിത്തത്തിലാണ് ചൈന ടിയാങ് ഗോങ്ങ് ബഹിരാകാശ നിലയ പരീക്ഷണങ്ങള്‍ നടത്തിയത്.അവയില്‍ പലതും ഇതിനകം തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ യുഎസിന്റെ പങ്കാളികളാണ്. ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, കെനിയ, പെറു തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

നിലവിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030 വരെ പ്രവര്‍ത്തിക്കുമെന്നാണ് നാസാ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതിന് ശേഷം യു.എസിന്റെ ഭ്രമണപഥത്തില്‍ സാന്നിധ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബ്രിഡന്‍സ്‌റ്റൈന്‍ പറഞ്ഞു. മനുഷ്യന്റെ ഏറ്റവും മികച്ച ശാസ്ത്രനേട്ടങ്ങളിലൊന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.1998ല്‍ ആരംഭിച്ച ബഹിരാകാശ നിലയത്തിന്റെ സഹായത്തോടെ നിരവധി ശാസ്ത്ര പരീക്ഷണങ്ങളാണ് മനുഷ്യന്‍ നടത്തിയിട്ടുളളത്.

NASA chief reveals that China will soon launch their space station

Leave a Reply

Your email address will not be published. Required fields are marked *