സൗദിയില്‍ പുതിയ ഇ ‐ വിസ സംവിധാനം; താമസ രേഖ ഓണ്‍ലൈനായി പുതുക്കാം

സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് താമസ രേഖ ഓണ്‍ലൈനായി പുതുക്കാനാകുന്ന പുതിയ ഇ-വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിന് പുറത്തിരുന്ന് എക്‌സിറ്റ്, റിട്ടേണ്‍ വിസകള്‍ നീട്ടാനും അന്തിമ എക്‌സിറ്റ് വിസ നല്‍കാനും ഇതുവഴി കഴിയും.

ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് പുതിയ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജനറല്‍ ഡയറക്ടറേറ്റ്‌ ഓഫ് പാസ്പോര്‍ട്ടാണ് ഇ-വിസ സേവനം നല്‍കുന്നത്.

പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും പാസ്പോര്‍ട്ട് വിഭാഗത്തില്‍ നേരിട്ട് ഹാജരാകാതെ ആശയവിനിമയം എളുപ്പം സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം. 15 വയസിനു താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സൗദി പാസ്പോര്‍ട്ട് വിതരണം ചെയ്യുന്നതും പുതുക്കുന്നതും ഇതില്‍ ഉള്‍പ്പെടും. കോവിഡ് കാരണം സൗദിയില്‍ നിരവധി മേഖലകളില്‍ സേവനം ഓണ്‍ലൈനിലാണ് നല്‍കുന്നത്.

New e-visa system in Saudi Arabia; Residence can be renewed online

Leave a Reply

Your email address will not be published. Required fields are marked *