പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രിയായിട്ടും സ്വന്തം വേരുകൾ അദ്ദേഹം മറന്നില്ലെന്നും ‘ചായ്വാല’ എന്ന് അഭിമാനത്തോടെ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മുവിൽ ഗുജ്ജർ സമുദായത്തിൽനിന്നുള്ള അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ആളുകൾ നരേന്ദ്രമോദിയിൽനിന്ന് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം സ്വന്തം വേരുകൾ(കഴിഞ്ഞകാലം) മറന്നില്ല. ചായ്വാല എന്ന് അഭിമാനത്തോടെ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു. രാഷ്ട്രീയമായി നരേന്ദ്രമോദിയുമായി എനിക്ക് ഗൗരവമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും എളിമയുള്ള വ്യക്തിയാണ് അദ്ദേഹം’ ഗുലാം നബി ആസാദ് പറഞ്ഞു
People should learn from Narendra Modi :Ghulam Nabi Azad