റിയ പക്ഷിയുടെ കടിയേറ്റ ബ്രസീൽ പ്രസിഡന്റിന്റെ ഫോട്ടോ വൈറൽ ആയീ

സാവോ പോളോ: കഴിഞ്ഞ ദിവസം ബ്രസീലിയയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നിന്നും മാദ്ധ്യമങ്ങളോട് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോ പ്രതികരിച്ചത് ഇങ്ങനെയാണ് ‘തനിക്ക് ഈ ഐസൊലേഷന്‍ മടുത്തു …’.

65 കാരനായ ബൊല്‍സൊനാരോ നേരത്തെ കൊവിഡിനെ ചെറിയ പനിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞാഴ്ചയാണ് ബൊല്‍സൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് മുതല്‍ ബൊല്‍സൊനാരോ ക്വാറന്റൈനിലാണ്. പ്രസിഡന്‍ഷ്യല്‍ പാലസില്‍ തന്നെയാണ് ബൊല്‍സൊനാരോ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നത്. ഇതിനിടെ പ്രസിഡന്‍ഷ്യല്‍ പാലസ് വളപ്പില്‍ വളര്‍ത്തുന്ന റിയ പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടയിൽ ഒരു റിയ പക്ഷി പ്രസിഡന്റിന്റെ കൈയ്യില്‍ കൊത്തുകയുണ്ടായി. വേദന കൊണ്ട് കൈകുടയുന്ന ബൊല്‍സൊനാരോയുടെ ചിത്രങ്ങള്‍ ബ്രസീലിയന്‍ മാദ്ധ്യമങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

റിയ പക്ഷിയുടെ കൊത്തേറ്റ ബൊല്‍സൊനാരോയുടെ ചിത്രങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായി. ബ്രസീലിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബൊല്‍സൊനാരോയെ പരിഹസിച്ച്‌ രംഗത്ത് വന്നിട്ടുമുണ്ട്.

തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന പറക്കാന്‍ കഴിയാത്ത പക്ഷികളാണ് റിയ. എമുവിനോടും ഒട്ടകപക്ഷിയോടും ഇവയ്ക്ക് സാമ്യമുണ്ട്. രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് എതിരായിരുന്നു ബൊല്‍സൊനാരോ. മാസ്ക് വയ്ക്കുന്നത് തീരെ ഇഷ്ടമല്ലാത്ത ബൊല്‍സൊനാരോ കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് മാസ്ക് ഉപയോഗിക്കുന്നത് പോലും. കഴിഞ്ഞ ദിവസവും മാസ്ക് ധരിച്ച്‌ കൊണ്ടാണ് ബൊല്‍സൊനാരോ പ്രത്യക്ഷപ്പെട്ടത്.

Photo of Brazilian president bitten by Rhea bird goes viral

Leave a Reply

Your email address will not be published. Required fields are marked *