വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വാങ്ങരുത്: സുപ്രീംകോടതി

കൊള്ളലാഭത്തിനു പിന്നാലെ പോകുന്ന സ്‌കൂളുകളെ വിമര്‍ശിച്ച് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

വാര്‍ഷിക ഫീസില്‍ 15 ശതമാനം ഇളവ് നല്‍കാനും നിര്‍ദ്ദേശമുണ്ട്. നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

സ്‌കൂള്‍ ഫീസ് നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സ്വകാര്യ സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

Private schools should not charge fees for facilities not used by students: Supreme Court

Leave a Reply

Your email address will not be published. Required fields are marked *