പ്രവാസികളുടെ ക്വാറന്റൈന്‍ ഏഴ് ദിവസമായി കുറച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം

കോവിഡുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. പ്രവാസികളുടെ ക്വാറന്റീന്‍ ഏഴ് ദിവസമായി കുറച്ചുകൊണ്ടാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്. പ്രവാസികള്‍ക്ക് പതിനാല് ദിവസം ക്വാറന്റൈന്‍ എന്നായിരുന്നു നേരത്തേയുള്ള നിര്‍ദ്ദേശം.

ഏഴ് ദിവസത്തെ ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ ശേഷം കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ പുറത്തിറങ്ങാമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പതിനാല് ദിവസത്തെ ക്വാറന്റൈനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. യാത്ര പുറപ്പെട്ട സ്ഥലത്ത് നിന്ന് കോവിഡ് പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തവര്‍ ഏഴ് ദിവസം ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് നിരീക്ഷണത്തില്‍ കഴിയണമെന്നായിരുന്നു നിര്‍ദ്ദേശം. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇവര്‍ക്ക് ഏഴ് ദിവസം കഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങാം. പിന്നീടുള്ള ഏഴ് ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Quarantine for expatriates reduced to seven days Government guidance

Leave a Reply

Your email address will not be published. Required fields are marked *