“സ്വതന്ത്രമായി ജോലി ചെയ്യാം, കൂടാതെ കേസ് അേന്വഷണങ്ങള് പൂര്ത്തിയാകുേമ്ബാള് കിട്ടുന്ന സംതൃപ്തി ഇതൊക്കെ വേറെ എവിടെനിന്ന് കിട്ടാനാണ്” മികച്ച പൊലീസ് ഉദ്യോഗസ്ഥക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം നേടിയ റസിയ ബംഗാളത്തിന്റെ വാക്കുകളാണിത്. ഏപ്രിലില്‍ ഉദ്ഘാടനം കഴിഞ്ഞ മലപ്പുറം വനിത പൊലീസ് സ്റ്റേഷെന്റ ആദ്യ എസ്.എച്ച്.ഒയാണിവര്. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, കോവിഡ് കാലത്തെ സേവനങ്ങള്‍, കേസ് അന്വേഷണമികവ് തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് മികച്ച ഉദ്യോഗസ്ഥക്കുള്ള അവാര്‍ഡ്
15 തവണ ഗുഡ് സര്‍വിസ് എന്‍ട്രി നേടിയ ഇവര്‍ മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ സന്തോഷത്തിലാണ്. 1991ല്‍ സര്‍വിസില്‍ കയറിയ ഇവര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട നിരവധി കേസ് അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു. സ്ത്രീകള്‍ പ്രതികളാകുന്ന കേസുകള്‍ ഫലപ്രദമായി അന്വേഷിച്ച് മികവ് തെളിയിച്ചിട്ടുമുണ്ട്. ക്രൈംബ്രാഞ്ച്, പൊലീസ് ക്യാമ്ബ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച ഇവര്‍ ഹജ്ജ് ഡ്യൂട്ടിയുടെ ഭാഗമായി സൗദി അറേബ്യയിലും സേവനം ചെയ്തിട്ടുണ്ട്. െകാണ്ടോട്ടി മോങ്ങത്താണ് സ്വന്തം വീട്. ഭര്‍ത്താവിനൊപ്പം നിലമ്ബൂരിലാണ് താമസം. ഭര്‍ത്താവ് ഹുസൈന് എടവണ്ണയില്‍ മെഡിക്കല്‍ ഷോപ് നടത്തുന്നു. മകള്‍ ഡോ. ശബാന. മകന് സംജിത് വിദ്യാര്‍ഥിയാണ്.
Razia Bengal Chief Minister’s Award: Recognition for Women’s Empowerment