റീൽസ് റീമിക്സ്; ടിക്ടോക് ഡ്യുവറ്റ് ഇനി ഇൻസ്റ്റാഗ്രാമിലും

ടിക്ടോക്കിൻ്റെ നിരോധനത്തെ തുടർന്ന് അതിനെ കോപ്പിയടിച്ച് നിരവധി ആപ്പുകൾ വന്നെങ്കിലും ഇൻസ്റ്റാഗ്രാം റീൽ ആണ് കൂടുതൽ ജനപ്രിയമായത്. എന്നാൽ ടിക്ടോക്കിൻ്റെ അത്രയും ഫീച്ചറുകൾ ഇല്ലാതിരുന്നതിനാൽ ടിക്ടോക് ഉപയോക്താക്കൾ റീലിൽ അത്ര സംതൃപ്തരായിരുന്നില്ല. ഇതിന് ഏറേക്കുറെ ഒരു പരിഹാരവുമായി റീൽസ് റീമിക്സ് എന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. ടിക്ടോക്കിലെ ജനപ്രിയ ഫീച്ചറായ ഡ്യുവറ്റിന് സമാനമാണ് ഈ ഫീച്ചർ.

ടിക്ടോക് ഡ്യുവറ്റ് പോലെ തന്നെ മറ്റൊരു യൂസറിൻ്റെ വീഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ ഉണ്ടാക്കാൻ പറ്റുന്ന സവിശേഷതയാണ് ഇത്. ഇത്തരം ഒരു ഫീച്ചർ ടിക്ടോക് കൊണ്ടുവന്നപ്പോൾ തന്നെ ഏറെ ജനപ്രിയമായിരുന്നു. പുതിയ ഫീച്ചർവ് അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഇൻസ്റ്റാഗ്രാം തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരു വീഡിയോയിൽ മറ്റൊരു യൂസറിൻ്റെ വീഡിയോ ചേർക്കാൻ കഴിയുന്ന ഒരു ഫീച്ചർ ആണ് ഇത്. നിങ്ങൾക്ക് പ്രിയപ്പെട്ട നടൻ്റേയൊ ക്രിയേറ്ററിൻ്റേയോ വീഡിയോയ്ക്കൊപ്പം നിങ്ങളുടെ വീഡിയോയും ചേർത്ത് പോസ്റ്റ് ചെയ്യത് ഈ ഫീച്ചർ സഹായിക്കുന്നു. നിങ്ങൾക്ക് ഒരു വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ആ വീഡിയോയ്ക്കൊപ്പം നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കാൻ കഴിയും. ഡാൻസ് ചെയ്യുന്നതിൻ്റെ ഒരു വീഡിയോ ആണെങ്കിൽ നിങ്ങൾക്കും അതിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യാം.

ഒരു റീമിക്സ് ക്രിയേറ്റ് ചെയ്യുന്നതിന്, നിങ്ങൾ ഒരു റീലിലെ മൂന്ന് ഡോട്ട് മെനുവിൽ ടാപ്പുചെയ്ത് “Remix this Reel.” തിരഞ്ഞെടുക്കുക. നിലവിലുള്ള വീഡിയോയ്‌ക്കൊപ്പം പുതിയ വീഡിയോ ഷൂട്ട് ചെയ്തോ നേരത്തെ റെക്കോർഡുചെയ്‌ത വീഡിയോ അപ്‌ലോഡുചെയ്തോ പോസ്റ്റ് ചെയ്യാം . പശ്ചാത്തല സംഗീതം മാറ്റാനും വീഡിയോ എഡിറ്റുചെയ്യാനും രണ്ട് വീഡിയോകളുടെയും പശ്ചാത്തല ശബ്‌ദം നീക്കംചെയ്യാനും വോയ്‌സ്‌ഓവർ ചേർക്കാനും കഴിയും. മറ്റ് യൂസേഴ്സിന് നിങ്ങളുടെ റീലുകൾ റീമിക്സ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ക്രമീകരണങ്ങൾ മാറ്റാൻ കഴിയും.

Reels Remix; Tiktok Duet on Instagram too

Leave a Reply

Your email address will not be published. Required fields are marked *