സൗദി അറേബ്യയിലെ ആദ്യത്തെ ഡോഗ് കഫെ പ്രവര്‍ത്തനം തുടങ്ങി

സൗദി അറേബ്യയിലെ ആദ്യത്തെ ഡോഗ് കഫെ പ്രവര്‍ത്തനം തുടങ്ങി. വളര്‍ത്തുമൃഗ പ്രേമികളെ ഏറെ സന്തോഷത്തിലാക്കിയിരിക്കുകയാണ് ഡോഗ് കഫെ. രാജ്യത്തെ തീരദേശ നഗരമായ ഖോബറില്‍ ആണ് ബാര്‍ക്കിംഗ് ലോട്ട് എന്ന പേരിലുള്ള പുതിയ കഫേ ആരംഭിച്ചിരിക്കുന്നത്.

സൗദി അറേബ്യയിലെ നായ ഉടമകള്‍ക്ക് ഇപ്പോള്‍ അവരുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം പുതിയ കഫേയില്‍ ഇനി ഒരു കപ്പ് കാപ്പി ആസ്വദിക്കാം. ചെറുപ്പക്കാരും യുവതികളും എല്ലാത്തരം നായ്ക്കളുമായി കഫേയില്‍ ഒത്തുകൂടുന്നു.

ചില വളര്‍ത്തുമൃഗങ്ങള്‍ കളിയുമായി ചുറ്റിക്കറങ്ങുമ്പോള്‍ മറ്റുള്ളവര്‍ ഉടമസ്ഥരുടെ മടിയില്‍ ഇരിക്കും, കഫെ നല്‍കുന്ന സേവനങ്ങളുടെ ഭാഗമായി നായ്ക്കളെ വൃത്തിയാക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നായ്ക്കളെ അശുദ്ധ മൃഗങ്ങളായി കണക്കാക്കിയിരുന്നതിനാല്‍ സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളില്‍ നായകളെ നിരോധിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ബാര്‍ക്കിംഗ് ലോട്ട് വളര്‍ത്തുമൃഗങ്ങളെ വീടിന് പുറത്ത് കൊണ്ടുപോകാന്‍ ഉള്ള ഒരു സ്ഥലം എന്ന നിലയില്‍ മൃഗസ്‌നേഹികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായി അതിവേഗം ആധുനികവത്കരിക്കപ്പെടുന്ന രാജ്യത്ത് ഉണ്ടാകുന്ന വലിയ മാറ്റങ്ങളുടെ ഒരു ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്.

Saudi Arabia’s first dog cafe opens

Leave a Reply

Your email address will not be published. Required fields are marked *