ശുക്രന്‍ വാസയോഗ്യമാണോ ?

ശുക്രനില്‍ ജീവന്റെ സാന്നിധ്യം ഉണ്ടെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. ശുക്രന്റെ അന്തരീക്ഷത്തില്‍ ഫോസ്ഫൈന്‍ വാതകം കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ശാസ്ത്രലോകത്തെ കൊണ്ടെത്തിക്കാന്‍ കാരണമായത്.

ഭൂമിയില്‍ ജീവ സാന്നിധ്യത്തിന് ഫോസ്ഫൈന് പങ്കുണ്ട്. ജൈവ വസ്തുക്കള്‍ വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന രാസവാതകമാണ് ഫോസ്ഫൈന്‍. ഈ വാതകത്തിന് വെള്ളുത്തിള്ളിയുടേതോ, കേടായ മത്സ്യത്തിന്റെയോ ഗന്ധമായിരിക്കും.

സൂര്യന് തൊട്ടടുത്ത് നില്‍ക്കുന്ന ഗ്രഹമായിരുന്നതുകൊണ്ടുതന്നെ ശുക്രനില്‍ താപനില വളരെ കൂടുതലാണ്. 464 ഡിഗ്രി സെല്‍ഷ്യസാണ് താപനില. അന്തരീക്ഷ മര്‍ദം ഭൂമിയേക്കാള്‍ 92 മടങ്ങ് അധികമാണ്.

ജീവ സാന്നിധ്യം ഇതുവരെ സ്ഥിരീകരിക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. 2030ല്‍ യുഎസ് സ്പെയ്സ് ഏജന്‍സിയായ നാസ ഇതിനായി ഒരു ഫല്‍ഗ്ഷിപ്പ് മിഷന് രൂപം നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Is Venus habitable?

Leave a Reply

Your email address will not be published. Required fields are marked *