ചര്‍മ്മത്തിലുണ്ടാകുന്ന തടിപ്പും കോവിഡ് ലക്ഷണം, രോഗികളില്‍ മിക്കവരിലും ഈ ലക്ഷണവും പ്രകടമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍

നിരന്തരമായ ചുമ, പനി, തൊണ്ട വേദന എന്നിവയൊക്കെയാണ് ആദ്യഘട്ടത്തില്‍ കോവിഡ് ലക്ഷണങ്ങളായി കണ്ടത്. പിന്നീട് മണവും രുചിയും നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇത് ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചര്‍മ്മത്തിലെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്ന് വ്യക്തമാക്കുകയാണ് ശാസ്ത്രജ്ഞര്‍. ലണ്ടന്‍ കിങ്സ് കോളജിലെ ശാസ്ത്രജ്ഞന്മാരുടേതാണ് പുതിയ കണ്ടെത്തല്‍.

ചര്‍മ്മത്തിലെ തടിപ്പും ചിലരില്‍ കോവിഡിന്റെ ലക്ഷണങ്ങളാവുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കോവിഡ് പോസിറ്റീവായി കണ്ടെത്തിയ 8.8 ശതമാനം ആളുകളില്‍ ഈ ലക്ഷണവും പ്രകടമായിരുന്നു എന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. എന്‍എച്ച്എസ് അംഗീകരിച്ചിട്ടുള്ള കോവിഡ് ലക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇത് ഉടന്‍ ഉള്‍പ്പെടുത്തണമെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ മരിയോ ഫാല്‍ച്ചിയുടെ നേതൃത്വത്തിലുള്ള പഠനസംഘം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ചര്‍മ്മത്തില്‍ അസ്വാഭാവികമായ തടിപ്പ് ഉണ്ടായാല്‍ സ്വയം ക്വാറന്റൈന്‍ ചെയ്യുകയും കൊറോണ വൈറസ് പരിശോധന നടത്തുകയും വേണം. അസ്വാഭാവിക ചര്‍മ്മ തിണര്‍പ്പ് , മറ്റ് ലക്ഷണങ്ങളുടെ അഭാവത്തില്‍ സംഭവിക്കാമെന്നും അതിനാല്‍ കോവിഡ് -19 നിര്‍ണ്ണയിക്കുമ്പോള്‍ ഇത് പരിഗണിക്കണമെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

Skin rashes is also a symptom of Covid

Leave a Reply

Your email address will not be published. Required fields are marked *