‘തണ്ടൊടിഞ്ഞ താമരയിൽ’ ; സയനോരയുടെ ഈണത്തിൽ ‘ആഹാ’യിലെ പ്രണയഗാനം

സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിച്ച് ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ആഹാ’ യിലെ ‘തണ്ടൊടിഞ്ഞ താമരയില്‍’ എന്ന പ്രണയഗാനം പുറത്തിറങ്ങി. സയനോര ഫിലിപ്പും വിജയ് യേശുദാസും ചേര്‍ന്നുപാടിയ ഗാനത്തിന്റെ സംഗീത സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് സയനോര തന്നെയാണ്. സയനോര സംഗീത സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ. നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നത്.

കായിക വിനോദമായ വടംവലിയുടെ പശ്ചാത്തലത്തില്‍, സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ മുഴുനീള സ്‌പോര്‍ട്‌സ് ഡ്രാമയാണ്. കഴിഞ്ഞ ദിവസമിറങ്ങിയ ആഹയുടെ ടീസറും, അടുത്തിറങ്ങിയ, അര്‍ജുന്‍ അശോകന്‍ ആലപിച്ച ‘കടംകഥയായ്’ എന്ന തീം സോങ്ങും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. രാഹുല്‍ ബാലചന്ദ്രനാണ് ഛായാഗ്രഹണം. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, സിദ്ധാര്‍ത്ഥ ശിവ, ജയശങ്കര്‍ എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്.

‘Thandodinja Thamara’ video song

Leave a Reply

Your email address will not be published. Required fields are marked *