ദുബായ് ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് കണ്ണൂർ സ്വദേശി. മില്ലേനിയം മില്യനർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെപ്പിൽ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യൻ രൂപ) 26 വയസുകാരനായ ശരത് കുന്നുമ്മൽ സ്വന്തമാക്കിയത്. ഒൻപത് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ശരത് ടിക്കറ്റെടുത്തത്. ഫെബ്രുവരി രണ്ടിന് ഓൺലൈനിലൂടെ എടുത്ത 4275 നമ്പർ ടിക്കറ്റിലൂടെയാണ് ശരതിനെയും കൂട്ടുകാരെയും കോടികളുടെ ഭാഗ്യം തേടിയെത്തിയത്. യുഎഇയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ശരതിന് പ്രതിമാസം 1600 ദിർഹമാണ് ശമ്പളം. നറുക്കെടുപ്പിലൂടെ ലഭിച്ച ഏഴ് കോടി രൂപ പത്ത് സുഹൃത്തുക്കൾ തുല്യമായി പങ്കുവെയ്ക്കും.
എഴുപത് വയസിനു മുകളിൽ പ്രായമായവരാണ് എന്റെ മാതാപിതാക്കൾ. ഇരുവർക്കും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. അവർക്കായി പണം കരുതിവെയ്ക്കും. മാതാപിതാക്കൾക്കായി നാട്ടിലൊരു വീട് നിർമിക്കണമെന്നതാണ് തന്റെ സ്വപ്നം – ശരത് മാധ്യമങ്ങളോട് പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്ത് സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.
അബുദാബിയിൽ താമസിക്കുന്ന ഇന്ത്യക്കാരി രെഹ രൂപേഷിനാണ് ഇന്നത്തെ നറുക്കെടുപ്പിൽ ബിഎംഡബ്ല്യൂ എക്‌സ് 6 എം50ഐ കാർ ലഭിച്ചത്. 17 കാരിയായ രെഹയുടെ പേരിൽ അച്ഛനാണ് ജനുവരി 16ന് ഓൺലൈനിലൂടെ ടിക്കറ്റെടുത്തത്. അബുദാബി ഇന്ത്യൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് രെഹ. അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ ഓപ്പറേഷൻ ഓഫീസറായി ജോലി ചെയ്യുന്ന സാനിയോ തോമസിനും നറുക്കെടുപ്പിൽ ആഡംബര ബൈക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.
The 26-year-old Kannur native received Rs 7 crore in the UAE