തണുപ്പുകാലത്ത് നമ്മിൽ പലരും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വളരെ കുറവാണ്. തണുപ്പ് കാലാവസ്ഥയിൽ വിയർപ്പ് കുറവായതിനാൽ ദാഹം വളരെ അപൂർവമായി അനുഭവപ്പെടുന്നതാണ് ഇതിന് കാരണം. ശരീരത്തിനാവശ്യമായ ജലം ലഭിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന ദോഷവശം. ഇതിലൂടെ ശരീരത്തിന് നിർജലീകരണം സംഭവിക്കുകയും ശരീരത്തിലെ പല പ്രക്രിയകളെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
ദാഹം കുറവാണെന്നതിന് നമ്മുടെ ശരീരത്തിന് ജലം ആവശ്യമില്ല എന്ന് അർത്ഥമില്ല. മാത്രമല്ല ശാരീരിക പ്രവർത്തനങ്ങൾക്ക് എല്ലാ കാലാവസ്ഥയിലും ജലം ആവശ്യമാണുതാനും. തണുപ്പ് കാലാവസ്ഥയിൽ വെള്ളം കുടിക്കാൻ മടി തോന്നുന്നുവെങ്കിൽ ജലാംശം ധാരാളമടങ്ങിയ പഴങ്ങളോ പച്ചക്കറികളോ ഇടയ്ക്കിടെ കഴിക്കുക. എങ്കിലും ദിവസം കുറഞ്ഞത് ആറ് ഗ്ളാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. രാവിലെ ഉണരുമ്പോൾ ഇളംചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് ശരീരത്തെ, തണുപ്പുകാല രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും.
The need to drink plenty of water during the winter